Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Ranjith Ramachandran - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം.. - page 2
 • കല്ലട വേലക്ക് കൊടിയേറി

  പൊറത്തിശ്ശേരി : ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജനുവരി 19 നും വേലാഘോഷം 22,23 തിയ്യതികളില്‍ ആഘോഷിക്കുന്നു. ചൊവാഴ്ച രാവിലെ ക്ഷേത്രത്തില്‍മേല്‍ശാന്തി സ്വരാജ് പി.എം. ന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. വൈകിട്ട് 6.30 ന് കണ്ടാരം തറയിലും കൊടിയേറ്റം നടത്തും. ജനുവരി 23 ചൊവ്വാഴ്ച വേലാഘോഷദിനത്തില്‍ വൈകീട്ട് 4:30 മുതല്‍ 7...

  • Posted 2 months ago
  • 0
 • വൈക്കര മഹാവിഷ്ണുക്ഷേത്രോത്സവത്തിന് കൊടിയേറി

  നടവരമ്പ്: വൈക്കര മഹാവിഷ്ണുക്ഷേത്രോത്സവം തുടങ്ങി. നകരമണ്ണ്! ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഉത്സവത്തിന്റെ ഭാഗമായി എതൃത്ത്പൂജ, ചതുശ്ശുദ്ധി ധാര, പഞ്ചകം, പഞ്ചഗവ്യം, പന്തീരടിപൂജ, നാരായണീയപാരായണം, ഓട്ടന്‍തുള്ളല്‍, നൃത്തവിസ്മയം എന്നിവ നടന്നു. തിങ്കളാഴ്ച രാവിലെ ആറിന് എതൃത്ത്പൂജ, ഏഴിന് പന്തീരടിപൂജ, എട്ടിന് ശ്രീഭൂതബലി, വൈകീട്ട് 5.30-ന് നാരായണീയപാരായണം, 7.15-ന് ചിറയ്ക്കല്‍ നിധീഷും സംഘവും അവതരിപ്പിക്കുന്ന...

  • Posted 2 months ago
  • 0
 • അരങ്ങിലും അഭ്രപാളിയിലും തിളക്കമായ സതീഷ്‌ മേനോന്‍

  ഞാനും ഇരിങ്ങലക്കുടക്കാരന്‍ ഭാഗം  – 1  47 വര്‍ഷങ്ങള്‍ക്കുള്ളില്‍ 145 ല്‍ പരം നാടകങ്ങളിലൂടെയും വിവിധ സീരിയലുകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും പ്രശസ്തനായി ഇന്ന് സിനിമ രംഗത്ത് വിത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനാണ് സതീഷ്‌ മേനോന്‍. സ്കൂള്‍ പഠന കാലത്ത് നാഷണല്‍ ഹൈസ്കൂളിലെ വേദിയില്‍ ഹരിശ്രീ കുറിച്ച സതീഷ്‌ ക്രൈസ്റ്റ് കോളേജ് കളരിയിലൂടെ...

  • Posted 2 months ago
  • 0
 • ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് 2.18 കോടി

  ഇരിങ്ങാലക്കുട: ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷനിലെ 13 പ്രവൃത്തികള്‍ക്കായി 2.18 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ നടത്തുന്നതായി ഡിവിഷന്‍ അംഗം എന്‍.കെ. ഉദയപ്രകാശ് അറിയിച്ചു. പടിയൂര്‍ പഞ്ചായത്തിലെ കോതറ ലിഫ്റ്റ് ഇറിഗേഷന് നാല്‍പ്പത്തിമൂന്നുലക്ഷം, മണ്ണുങ്ങല്‍ കോളനി സമഗ്രവികസനത്തിന് പത്തുലക്ഷവും കോടങ്കുളം-പുളിക്കച്ചിറ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് ഇരുപതുലക്ഷവും നീക്കിവെച്ചിട്ടുണ്ട്. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ...

  • Posted 2 months ago
  • 0
 • എണ്‍പതു ശതമാനം വീടുകളിലും പ്ലാസ്റ്റിക് കത്തിക്കുന്നു

  ഇരിങ്ങാലക്കുട: പല വീടുകളിലും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാണ് നിര്‍മാര്‍ജനം ചെയ്യുന്നതെന്നത്. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വേയുടെ ഭാഗമായി പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരേ ബോധവത്കരണവും സീഡ് നടത്തി. ഇരുനൂറോളം വീടുകളിലാണ് സീഡ് സര്‍വേ നടത്തിയത്. കുടുംബശ്രീപ്രവര്‍ത്തകര്‍ ആഴ്ചയില്‍ ഒരുദിവസം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന വീടുകളൊഴിച്ച്...

  • Posted 2 months ago
  • 0
 • എസ് കെയുടെ കത്തുമായി 42 വര്‍ഷങ്ങള്‍

  ഇരിങ്ങാലക്കുട : ലോകം ചെറുതായിവരികയാണ്. യാത്രകള്‍ ചെയ്യാന്‍ ഇന്ന് സകല സൗകര്യങ്ങളും ലഭ്യമാണ്. ദിവസങ്ങളും മാസങ്ങളുമെടുത്ത് അലഞ്ഞുതിരിഞ്ഞ് ലോകം ചുറ്റിയ പൊറ്റക്കാടിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതും ഈയൊരുകാലത്താണ്. പിന്നിട്ട വഴികളെ, വഴിയോരക്കാഴ്ചകളെ അതേപോലെ വായനക്കാരനില്‍ എത്തിക്കാന്‍ അനശ്വരനായ ഈ സാഹിത്യകാരന് സാധിച്ചു. ആസൂത്രിതമല്ലാത്ത യാത്രകളാണ് പച്ചയായ ജീവിതവും ദേശത്തനിമയും സംസ്കാരവുമെല്ലാം പുനരാവിഷ്ക്കരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. സഞ്ചാരസാഹിത്യത്തിനു്...

  • Posted 2 months ago
  • 0
 • ഭക്തിയുടെ നിറവില്‍ ആഘോഷമായി ദനഹാ തിരുനാള്‍

  ഇരിങ്ങാലക്കുട: ഭക്തിയുടെ നിറവില്‍ ഇരിങ്ങാലക്കുട കത്തീഡ്രല്‍പള്ളിയിലെ പ്രസിദ്ധമായ ദനഹാ തിരുനാള്‍ ആഘോഷിച്ചു. തിരുനാളിന്റെ ഭാഗമായി ഉച്ചതിരിഞ്ഞു നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. വര്‍ണ്ണക്കുടകളും വാദ്യമേളങ്ങളും പ്രദക്ഷിണത്തിന് മാറ്റുകൂട്ടി. രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് രൂപത വികാരി ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രദക്ഷിണത്തിനുശേഷം വര്‍ണ്ണമഴ, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം...

  • Posted 2 months ago
  • 0
 • ഇരിങ്ങാലക്കുട പെരുന്നാള്‍ ലഹരിയില്‍

  ഇരിങ്ങാലക്കുട : മാര്‍ തോമാസ്ലീഹായുടെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തിലെ ദനഹാ തിരുന്നാളിന് ഇരിങ്ങാലക്കുട ഒരുങ്ങി.ഇരിങ്ങാലക്കുട,മാപ്രാണം തുടങ്ങി ഇരിങ്ങാലക്കുടയിലെ സമീപ പ്രദേശങ്ങളിലുമായി അഞ്ചോളം പെരുന്നാളുകളാണ് ഈ ശനി,ഞായര്‍ ദിവസങ്ങളില്‍ അരങ്ങേറുന്നത്. വളരെ അപൂര്‍വമായി മാത്രം ഒന്നിച്ചുവരുന്ന ഈ പെരുന്നാള്‍ ലഹരിയില്‍ ഇരിങ്ങാലക്കുട മൊത്തം മുങ്ങിയിരിക്കുകയാണ്. ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്‍റെ മദ്ധ്യസ്ഥം തേടിയാണ് അമ്പ്തിരുനാള്‍...

  • Posted 3 months ago
  • 0
 • വല്ലക്കുന്ന് പാടത്തെ തരിശുഭൂമിയില്‍ ഇനി ഞാറോലി പാട്ട് ഉയരും

  ആളൂര്‍: വിസ്തൃതമായ മുരിയാട് കോള്‍പ്പാടത്തിന്റെ ഭാഗമായ വല്ലക്കുന്ന് ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ ഒന്നര പതിറ്റാണ്ടിന് ശേഷം തരിശുനീങ്ങി. ആളൂര്‍, വേളൂക്കര പഞ്ചായത്തുകളിലായുള്ള പാടത്ത് വീണ്ടും നെല്‍കൃഷിയിറക്കുന്നതിനായാണ് പുല്ലു നീക്കി നിലമൊരുക്കുന്നത്. കെ.എല്‍.ഡി.സി. കനാല്‍ ബണ്ടുകളുടെയും റോഡുകളുടെയും അശാസ്ത്രീയതയാണ് മുരിയാട് കായലില്‍ വെള്ളക്കെട്ട് ഒഴിയാത്ത സാഹചര്യമുണ്ടാക്കിയത്. അനധികൃതമായ മണലൂറ്റും കളിമണ്‍ ഖനനവും വ്യാപകമായതോടെ വെള്ളക്കെട്ട് പതിവായി....

  • Posted 3 months ago
  • 0
 • ചരിത്രം കുറിച്ചു വീണ്ടും സെന്റ് ജോസഫ്സ് കോളജ്

  ഇരിങ്ങാലക്കുട ∙ ബാസ്കറ്റ് ബോളില്‍ സെന്റ് ജോസഫ്സ് ചരിത്രം ആവര്‍ത്തിച്ചു. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മല്‍സരത്തില്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി നേടിയ വിജയത്തില്‍ അഞ്ചു താരങ്ങളും ടീം മാനേജരും കോച്ചും സെന്റ് ജോസഫ്സിന്റെ സ്വന്തം. ടീം മാനേജര്‍ തുഷാര ഫിലിപ്പ്, കോച്ച് പി.സി.ആന്റണി, വിമ്മി വര്‍ക്കി, കെ.സി.ലിതാര, അലീന സെബി, സ്നേഹ...

  • Posted 3 months ago
  • 0