Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ലോകകപ്പ്: ആരാധകര്‍ പോരാട്ടം തുടങ്ങി - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ലോകകപ്പ്: ആരാധകര്‍ പോരാട്ടം തുടങ്ങി

By on June 7, 2014

ഇരിങ്ങാലക്കുട : ‘മെരുക്കാന്‍ കഴിയാത്ത മെസ്സി വരുന്നു; മടങ്ങാനൊരുങ്ങുക’. ബ്രസീലടക്കമുള്ള ടീമുകള്‍ക്ക് അര്‍ജന്‍റീനയുടെ മുന്നറിയിപ്പ്.

എന്നാല്‍, ‘മടങ്ങാനൊരുങ്ങി മെസ്സിക്കു വരാം; കളി നടക്കുന്നത് കാനറികളുടെ മണ്ണില്‍’ എന്ന ശക്തമായ മറുപടിയുമായി ബ്രസീല്‍.

അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടത്തിന്റെ വീര്യവുമായി ആരാധകരുടെ കാട്ടൂരിലെ പോസ്റ്റര്‍ യുദ്ധത്തിലെ വരികളാണിത്. നാലു തവണ ലോക ഫുട്ബാളറായ മെസ്സിയുടെ ചിത്രവുമായി അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിന് നെയ്മറെ അണിനിരത്തി ബ്രസീല്‍ ആരാധകരുടെ കൃത്യമായ മറുപടി.

ബ്രസീലില്‍ ദിവസങ്ങള്‍ക്കകം പന്തുരുളാനൊരുങ്ങുന്ന ലോകകപ്പ് ഫുട്ബാളിന്‍െറ ആവേശം കടല്‍ കടന്ന് നമ്മുടെ നാട്ടിലും അലയടിക്കുകയാണ്.

തലമുടി ഫുട്ബോളിന്റെ രൂപത്തില്‍ വെട്ടിയൊതുക്കിയ ചുമട്ടുതൊഴിലാളിയായ അരിപ്പാലം സ്വദേശി മണിയാണ് ഇത്തവണത്തെ ഇരിങ്ങാലക്കുടയിലെ ലോകകപ്പ് ആരാധകരില്‍ ശ്രദ്ധേയന്‍. കടുത്ത ബ്രസീല്‍ ആരാധകനായ മണി തലയില്‍ ബാക്കിയുള്ള സ്ഥലത്ത്‌ ഇഷ്ട ടീമിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ബ്രസീല്‍ എന്നും എഴുതിയിട്ടുണ്ട്.

സ്വന്തം ടീമിന്‍െറ വിജയം പ്രഖ്യാപിച്ചും എതിരാളികളെ തകര്‍ത്തെറിയുന്ന മൂര്‍ച്ചയുള്ള വാക്കുകളുമായി ഫ്ളക്സ് ബോര്‍ഡുകള്‍ നേരത്തേ തന്നെ നാട്ടുവഴികളില്‍ ഉയര്‍ന്നു തുടങ്ങി. ഫേസ് ബുക്കിലും സോഷ്യല്‍ മീഡിയയിലും പോരടിച്ചു തകര്‍ക്കുന്ന സംഘങ്ങള്‍ തെരുവുകളില്‍ ബോര്‍ഡുകളൊരുക്കിയും ആവേശം കൂട്ടുന്നു.

പരമ്പരാഗത അര്‍ജന്‍റീന-ബ്രസീല്‍ പോരിനൊപ്പം ജര്‍മനി, ഇംഗ്ളണ്ട്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, ബല്‍ജിയം എന്നിവയുടെയും പതാകകളും ബോര്‍ഡുകളും തെരുവുകളെ അലങ്കരിക്കുന്നു. അള്‍ജീരിയക്കും കന്നിക്കാരായ ബോസ്നിയക്കും വരെ കളിക്കമ്പക്കാര്‍ പിന്തുണ നല്‍കുന്നു. ഫ്ളക്സ് ബോര്‍ഡുകള്‍ക്കും ഇഷ്ട താരങ്ങളുടെ കട്ടൗട്ടുകള്‍ക്കും പുറമെ രാജ്യങ്ങളുടെ പതാകകളും പറന്നു തുടങ്ങി.

ഇഷ്ട ടീമിനായുള്ള പരസ്പര വെല്ലുവിളികള്‍ ആവശ്യത്തില്‍ കൂടുതലുണ്ടെങ്കിലും മത്സരങ്ങള്‍ കാണാന്‍ സൗകര്യമൊരുക്കുന്നതിന് എല്ലാവരും ഒന്നിക്കുന്നുണ്ട്. പല ക്ളബുകളും കളി കാണാന്‍ പ്രൊജക്ടര്‍ ഉള്‍പ്പെടെ സജ്ജമാക്കുന്ന തിരക്കിലാണ്.

രാത്രി വൈകി നടക്കുന്ന മത്സരങ്ങള്‍ ഉറങ്ങാതെ കാണാനും ആവേശം കൂട്ടാനും എല്ലാവരും ഒരുമിച്ചിരിക്കുന്നതാണ് നല്ലതെന്നാണ് കളിയാരാധകര്‍ പറയുന്നത്. അതിനാല്‍ കൂട്ടംചേര്‍ന്നുള്ള ആസ്വാദനത്തിനാണ് വൈരം മറന്ന് എല്ലാവരും ഒരുങ്ങുന്നത്.

irinjalakuda online news live web

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *