Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ആവേശം വിതറി ലോകകപ്പ് റോഡ്ഷോ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ആവേശം വിതറി ലോകകപ്പ് റോഡ്ഷോ

By on June 12, 2014

ഇരിങ്ങാലക്കുട : ലോകകപ്പിന്‍െറ ആവേശം അലയടിച്ചുയര്‍ന്ന റോഡ്ഷോ ഇരിങ്ങാലക്കുടയിലെ കളിക്കമ്പക്കാരുടെ മനംനിറച്ചു.

ലോകകപ്പില്‍ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞ ആരാധകര്‍ അവരുടെ കൊടിയടയാളങ്ങളുമായാണ് ജനമൈത്രി പോലീസും, മൈതാനം ഫുട്ബോള്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച റോഡ്ഷോയില്‍ അണിനിരന്നത്.

വ്യാഴാഴ്ച വൈകീട്ട്  ഇരിങ്ങാലക്കുട ഡി.വൈ.എസ്‌.പി പി.എ വര്‍ഗ്ഗീസ്‌ ഫ്ലാഗ്ഓഫ് ചെയ്ത ഘോഷയാത്ര നഗരസഭ  പരിസരത്തുനിന്നാരംഭിച്ച് കൊട്ടും കുരവയും നൃത്തച്ചുവടുകളുമായി ബസ്റ്റാന്റ് ചുറ്റി അയ്യങ്കാവ് മൈതാനത്ത്‌ സമാപിച്ചു.

ഫാന്‍സ് സംഘങ്ങളുടെ വാദ്യമേളം റോഡ്ഷോക്ക് ഹരംപകര്‍ന്നു. തുടര്‍ന്ന് നടന്ന പ്രതീകാത്മക ലോകകപ്പ്‌ സൗഹൃദ മത്സരം സിനിമാതാരവും ചാലക്കുടി എം.പിയുമായ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു.

ഫുട്ബാള്‍ താരം ഐ.എം വിജയന്‍, സിനിമാതാരം കലാഭവന്‍മണി, ജില്ലാ പൊലീസ് സൂപ്രണ്ട് എന്‍ വിജയകുമാര്‍, ടി.ജി ശങ്കരനാരായണന്‍, മേരിക്കുട്ടി ജോയി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

മത്സരത്തിന്‌ ആവേശം പകരാന്‍ ഇരുടീമുകളുടെയും പതാകയേന്തിയ നിരവധി ഫുട്ബോള്‍ പ്രേമികള്‍ അയ്യങ്കാവ് മൈതാനത്തെത്തിയിരുന്നു.

irinjalakuda online news live web

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *