Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ബ്രസീല്‍ അര്‍ജന്‍റീന പോരാട്ടം സമനിലയില്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ബ്രസീല്‍ അര്‍ജന്‍റീന പോരാട്ടം സമനിലയില്‍

By on June 12, 2014

ഇരിങ്ങാലക്കുട മാരക്കാനയായി; ബ്രസീല്‍ അര്‍ജന്‍റീന പോരാട്ടം സമനിലയില്‍.

ഇരിങ്ങാലക്കുട : മാരക്കാനയില്‍ ലോക ഫുട്‌ബോള്‍ താരങ്ങള്‍ ബ്രസൂക്ക കാലില്‍ ആവാഹിച്ച് എതിര്‍ വല ചലിപ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇരിങ്ങാലക്കുടയിലെ അയ്യങ്കാവ് മൈതാനത്ത്‌ അര്‍ജന്‍റീനയും ബ്രസീലും ഏറ്റുമുട്ടി.

ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച പ്രതീകാത്മക ലോകകപ്പ്‌ സൗഹൃദ മത്സരത്തില്‍ അര്‍ജന്‍റീനയുടെ ജേഴ്സിയണിഞ്ഞ് പൊരുതാനിറങ്ങയത് സിനിമാതാരവും ചാലക്കുടി എം.പിയുമായ ഇന്നസെന്റ് നയിച്ച ടീമാണ്.

ബ്രസീലിന് വേണ്ടി ജില്ലാ പൊലീസ് സൂപ്രണ്ട് എന്‍. വിജയകുമാറാര്‍ നയിച്ച ജനമൈത്രി പൊലീസ് ടീമും പന്തടിക്കാനായി കളത്തിലിറങ്ങിയ മത്സരം ദേശീയതലത്തിലെ ശ്രദ്ധേയ കളിക്കാരാല്‍ സമ്പന്നമായി.

മുന്‍ ഇന്ത്യന്‍താരം ജോപോള്‍ അഞ്ചേരിയടക്കമുള്ള കായികതാരങ്ങള്‍ പങ്കെടുത്ത മത്സരത്തിന്റെ സമാപന ചടങ്ങില്‍ ഫുട്ബാള്‍ താരം ഐ.എം വിജയന്‍, സിനിമാതാരം കലാഭവന്‍മണി എന്നിവര്‍ മുഖ്യാതിഥികളായി. എം.പി ടി.വി ഇന്നസെന്റാണ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചതും വിജയികള്‍ക്ക് ട്രോഫി നല്‍കിയതും.

irinjalakuda online news live web

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *