Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ആന്‍ഡ്രോയ്ഡ് ഇനി കൈത്തണ്ടയിലണിയാം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ആന്‍ഡ്രോയ്ഡ് ഇനി കൈത്തണ്ടയിലണിയാം

By on May 28, 2014

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളും ടാബ്‌ലറ്റുകളും ഇപ്പോള്‍ സര്‍വ്വസാധാരണം. ഇതേ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെക്കുറിച്ചും റഫ്രിജറേറ്ററുകളെക്കുറിച്ചും കേട്ടിട്ടുമുണ്ട്. ഇപ്പോഴിതാ ആന്‍ഡ്രോയ്ഡ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് റിസ്റ്റ്് വാച്ചുകള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് എന്ന അദ്ഭുതം ഇനിമേല്‍ കൈത്തണ്ടയിലേക്കും പടരുമെന്നര്‍ഥം.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഐ/ഒ ഡവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മൂന്ന് ആന്‍ഡ്രോയ്ഡ് വിയര്‍ സ്മാര്‍ട്‌വാച്ചുകള്‍ ( Android Wear smartwatches ) ഔദ്യോഗികമായി ഗൂഗിള്‍ പുറത്തിറക്കിയത്. എല്‍.ജി. ജി വാച്ച് ( LG G Watch ), സാംസങ് ഗിയര്‍ ലൈവ് ( Samsung Gear Live ), മോട്ടറോളയുടെ മോട്ടോ 360 ( Moto 360 ) എന്നിവാണ് അവ. സാധനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഇതില്‍ ആദ്യരണ്ടെണ്ണം ഗൂഗിള്‍ ഇന്ത്യ പ്ലേസ്‌റ്റോറിലും ഇവ വില്പനയ്‌ക്കെത്തി. ജി വാച്ചിന് 14,990 രൂപയും ഗിയര്‍ ലൈവിന് 15,900 രൂപയുമാണ് വില. മോട്ടോ 360 പിന്നാലെ എത്തുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.

ആന്‍ഡ്രോയ്ഡ് വാച്ച് ഒരു മുഴുവന്‍ ഓപ്പറേറ്റിങ് സിസ്റ്റമല്ല, സ്മാര്‍ട്‌ഫോണിനോടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റ്മാത്രമാണ്. ആവശ്യമുളള വിവരങ്ങളും പ്രാധാന്യമേറിയ സന്ദേശങ്ങളും നിങ്ങളുടെ കൈത്തണ്ടയിലേക്കെത്തിക്കുക എന്നതാണ് സ്മാര്‍ട്‌വാച്ചുകളുടെ ലക്ഷ്യമെന്ന് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഡിവിഷന്‍ എഞ്ചിനിയറിങ് ഡയറക്ടര്‍ ഡേവിഡ് സിംഗിള്‍ടന്‍ വിശദീകരിക്കുന്നു.

ഫോണിലേക്ക് ആരെങ്കിലും വിളിച്ചാല്‍ വാച്ച് ഉടന്‍ വൈബ്രേറ്റ് ചെയ്്തുകൊണ്ട് ആ വിവരം അറിയിക്കും. ഫോണിലേക്കെത്തുന്ന മെസേജുകള്‍ വാച്ചില്‍ വായിക്കാം, ആവശ്യമെങ്കില്‍ വാച്ചിലൂടെ തന്നെ മറുപടിയും നല്‍കാം. പാട്ട് കേള്‍ക്കാനും കലണ്ടറില്‍ അപ്പോയിന്റ്‌മെന്റുകള്‍ സെറ്റ് ചെയ്യാനുമൊക്കെ വാച്ച് ഉപകരിക്കും. നിങ്ങളുടെ ചലനങ്ങളും നാഡീമിടിപ്പുമൊക്കെ മനസിലാക്കിക്കൊണ്ട് ഫിറ്റ്‌നസ് ട്രാക്കറായി പ്രവര്‍ത്തിക്കാനും ഇതിന് സാധിക്കും. സ്മാര്‍ട്‌വാച്ചുമായി പെയര്‍ ചെയ്തിട്ടുള്ള സ്മാര്‍ട്‌ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും വാച്ചില്‍ പ്രവര്‍ത്തിപ്പിക്കാം.

ഫോണില്‍ ഫ് ളിപ്കാര്‍ട്ട് ആപ്പ് ഉണ്ടെങ്കില്‍ വാച്ചിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. വാട്‌സ്അപ്പ്, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സൗഹൃദകൂട്ടായ്മാസൈറ്റുകളില്‍ കയറിയിറങ്ങാനും സ്മാര്‍ട്‌വാച്ച് ധാരാളം മതി.

ഗൂഗിളിന്റെ സ്വന്തം വോയ്‌സ് ബേസ്ഡ് സെര്‍ച്ച് ഓപ്ഷനായ ‘ഓക്കെ ഗൂഗിള്‍’ ഇതിലുണ്ട്. കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് എത്ര കിലോമീറ്ററുണ്ടെന്നറിയാന്‍ വാച്ചില്‍ ഓക്കെ ഗൂഗിള്‍ തുറന്ന് ഇംഗ്ലീഷില്‍ ഉറക്കെ ചോദിച്ചാല്‍ മതി. ഉത്തരം വാച്ചില്‍ തെളിയും. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗൂഗിള്‍ മാപ്പ്‌സ് എടുത്ത് ഫോണിലൂടെ നാവിഗേഷന്‍ നിര്‍ദ്ദേശങ്ങള്‍ കേട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് എത്താനും എളുപ്പമുണ്ട്.

എല്‍.ജി. ജി വാച്ച്

280 X 280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 1.6 ഇഞ്ച് ഡിസ്‌പ്ലേയാണ് എല്‍.ജി. ജി വാച്ചിലുള്ളത്. ക്വാഡ്‌കോര്‍ 787 മെഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 512 എം.ബി. റാം, നാല് ജി.ബി. ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷം. 32 ജി.ബി. വരെയുള്ള ഡാറ്റ കാര്‍ഡും ഇതിലുപയോഗിക്കാം. ആന്‍ഡ്രോയ്്ഡ് 4.3 ജെല്ലിബീന്‍ വെര്‍ഷന്‍ ഒ.എസിലോടുന്ന ഈ വാച്ചില്‍ ഓള്‍വേയ്‌സ്-ഓണ്‍ ഡിസ്‌പ്ലേയാണുള്ളത്.

ജെല്ലിബീന്‍ വെര്‍ഷനോ കിറ്റ്്കാറ്റ് വെര്‍ഷനോ ആയ ഏത് ആന്‍ഡ്രോയ്ഡ് ഫോണുമായും ഇത് യോജിച്ച് പ്രവര്‍ത്തിക്കും. പൊടി, വെള്ളം എന്നിവയൊന്നും തട്ടിയാല്‍ തകരാറൊന്നും സംഭവിക്കാത്ത വാച്ചില്‍ 400 എം.എ.എച്ച്. ബാറ്ററിയാണുള്ളത്. ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നില്‍ക്കുമെന്ന് കമ്പനി ഉറപ്പുതരുന്നു.

സാംസങ് ഗിയര്‍ ലൈവ്

സാംസങ് ഗിയര്‍ ലൈവ് എന്ന് സ്മാര്‍ട്‌വാച്ചില്‍ 320 X 320 പിക്‌സല്‍സ് റിസൊല്യുഷനുള്ള 1.6 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1.2 ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എം.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഗിയര്‍ ലൈവിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ വെര്‍ഷന്‍ ഒ.എസാണ് ഇതിലുള്ളത്. ഇതേ സ്‌പെസിഫക്കേഷനുളള എല്ലാ സ്മാര്‍ട്‌ഫോണുകളുമായും വാച്ച് സിങ്ക് ആകും. വാച്ചിലുള്ള 300 എം.എ.എച്ച്. ബാറ്ററി ഒരുദിവസം മുഴുവനുമുള്ള ചാര്‍ജ് സമ്മാനിക്കുമെന്ന് സാംസങ് അവകാശപ്പെടുന്നു.

ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് എല്‍.ജി. ജി വാച്ച് ജൂലായ് എട്ട് മുതല്‍ അയച്ചുകൊടുക്കുമെന്നാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ അറിയിപ്പ്. സാംസങ് ഗിയര്‍ ലൈവ് എന്നു മുതല്‍ വിതരണം തുടങ്ങുമെന്ന് വ്യക്തമായിട്ടില്ല.

മറ്റ് രണ്ട് സ്മാര്‍ട്ട്‌വാച്ചുകള്‍ പോലെ മോട്ടോ 360 ഉടന്‍ വില്‍പ്പനയ്‌ക്കെത്തില്ല. അതിന്റെ സ്‌പെസിഫിക്കേഷനുകള്‍ സംബന്ധിച്ചും ഏറെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സാംസങിന്റെയും എല്‍ജിയുടെയും ആന്‍ഡ്രോയ്ഡ് ലൈവ് വാച്ചുകള്‍ ചതുരാകൃതിയിലുള്ളതാണെങ്കില്‍, മോട്ടറോളയുടേത് വട്ടത്തിലുള്ള സ്മാര്‍ട്ട്‌വാച്ചാണ്. മോട്ടോ 360 ല്‍ ഡിസ്‌പ്ലേ തെളിക്കാനും അണയ്ക്കാനും ബട്ടനുണ്ട്. ശബ്ദം, സ്പര്‍ശം, ചലനം എന്നിവയോട് പ്രതികരിക്കാന്‍ വാച്ചിനാകും. (ചിത്രങ്ങള്‍ : എ പി)

16410_591881

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *