Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
കമ്പ്യൂട്ടര്‍ സുരക്ഷയ്ക്ക് ഇനി ‘നമോ ആന്റിവൈറസും’ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

കമ്പ്യൂട്ടര്‍ സുരക്ഷയ്ക്ക് ഇനി ‘നമോ ആന്റിവൈറസും’

By on May 28, 2014

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഇനി ഒരു ആന്റി വൈറസ് സോഫ്റ്റ്‌വേറും. നരേന്ദ്ര മോദി എന്ന പേരിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താല്‍ ലഭിക്കുന്ന ‘നമോ’ ( NaMo ) എന്ന പേരാണ് സോഫ്റ്റ്‌വേറിന് നല്‍കിയിട്ടുള്ളത്.

ഇന്ത്യന്‍ ഐടി കമ്പനിയായ ‘ഇന്നവേസന്‍’ ( Innovazion ) പുറത്തിറക്കിയ ആന്റിവൈറസ് സോഫ്റ്റ്‌വേര്‍ സമര്‍പ്പിച്ചിരിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ വൈറസ് ആക്രമണത്തില്‍നിന്നും ദുഷ്ടപ്രോഗ്രാമുകളില്‍ ( malware ) നിന്നും ഈ സൗജന്യ സോഫ്റ്റ്‌വേര്‍ സംരക്ഷിക്കുമെന്ന് കമ്പനി പറയുന്നു.

അടിസ്ഥാന സംരക്ഷണം മാത്രമേ ഇപ്പോഴത്തെ നമോ വേര്‍ഷന്‍ നല്‍കൂ. കൂടുതല്‍ സംരക്ഷണം നല്‍കുന്ന മികച്ച വേര്‍ഷന്‍ താമസിയാതെ പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു. മാത്രമല്ല, ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകള്‍ക്കുള്ള നമോ വേര്‍ഷനും ഉടന്‍തന്നെ രംഗത്തെത്തും.

നിലവില്‍ പുറത്തിറക്കിയ നമോ വേര്‍ഷന് പതിവായി അപ്‌ഡേറ്റുകള്‍ ലഭിക്കും.

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ലോകത്ത് മൂന്നാംസ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, നിയമപ്രകാരം ലൈസന്‍സോടുകൂടി ആന്റിവൈറസ് ഉപയോഗിക്കുന്നവര്‍ ഇന്ത്യയില്‍ വെറും 13 ശതമാനം മാത്രമാണ് – ഇന്നവേസന്‍ സി ഇ ഒ അഭിഷേക് ഗാഗ്‌നെജ പറഞ്ഞു.  30 ശതമാനം പേര്‍ ഏതെങ്കിലും ട്രയല്‍ വേര്‍ഷനുകളാണ് കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്.

എന്നുവെച്ചാല്‍, ഇന്ത്യയില്‍ ഏതാണ്ട് 50 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളുംകമ്പ്യൂട്ടര്‍ സുരക്ഷയില്ലാത്ത അവസ്ഥയിലാണ്. ആ വിഭാഗത്തെയാണ് നമോ ആന്റിവൈറസ് ലക്ഷ്യമിടുന്നതെന്ന് അഭിഷേക് അറിയിച്ചു.

തങ്ങളുടെ ആന്റിവൈറസ് സോഫ്റ്റ്‌വേറിന് പ്രധാനമന്ത്രിയുടെ പേരിട്ടെങ്കിലും, കമ്പനിക്ക് ഏതെങ്കിലും രാഷ്ട്രീയകക്ഷിയുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ഈ സോഫ്റ്റ്‌വേര്‍ രൂപപ്പെടുത്തിയപ്പോള്‍, ഞങ്ങള്‍ പുതിയ സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ ആഗ്രഹിച്ചു. പുതിയ സര്‍ക്കാരില്‍ രാജ്യത്തിന് വലിയ പ്രതീക്ഷയാണുള്ളതെന്ന സന്ദേശം അറിയിക്കാന്‍ ആഗ്രഹിച്ചു’, അഭിഷേക് പറഞ്ഞു. അതുകൊണ്ടാണ് ആന്റിവൈറസിന് ഈ പേരിട്ടത്.

16410_590681

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *