Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
മേഴ്സി നിലനിര്‍ത്തി; ആദ്യമായി ക്രൈസ്റ്റ് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

മേഴ്സി നിലനിര്‍ത്തി; ആദ്യമായി ക്രൈസ്റ്റ്

By on December 6, 2014

കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് മീറ്റിന് കൊടിയിറങ്ങി. മേഴ്സി നിലനിര്‍ത്തി; ആദ്യമായി ക്രൈസ്റ്റ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് പുരുഷവിഭാഗം കിരീടം ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ആദ്യമായി കരസ്ഥമാക്കി. വനിതകളില്‍ പാലക്കാട് മേഴ്‌സി കോളേജ് കിരീടം നിലനിര്‍ത്തി.

55 പോയന്റ് നേടിയാണ്‌ ക്രൈസ്റ്റ് കോളേജ് തുടര്‍ച്ചയായി നാല് തവണ ജേതാക്കളായ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്.

48 പോയന്റോടെയാണ് ശ്രീകൃഷ്ണ കോളേജാണ് രണ്ടാം സ്ഥാനത്തെത്തിയത്. 35 തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് മൂന്നാംസ്ഥാനത്തെത്തി.

വനിതാ വിഭാഗത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ പാലക്കാട് മേഴ്‌സി കോളേജ് 87 പോയന്റ് നേടി കിരീടം നിലനിര്‍ത്തി.

പോയന്റുമായി 52 തൃശ്ശൂര്‍ വിമല കോളേജ് രണ്ടാം സ്ഥാനവും, 18 പോയന്റ് നേടി ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ് മൂന്നാംസ്ഥാനവും നേടി.

മീറ്റിലെ മികച്ച പുരുഷ അത്‌ലറ്റായി ഗുരുവായൂര്‍ ശ്രീകൃഷണ കോളേജിലെ മുഹമ്മദ്‌ അനസും വനിതാ അത്‌ലറ്റായി ചേളന്നൂര്‍ എസ്.എന്‍ കോളേജിലെ ജെസ്സി ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. പി.ടി ഉഷയുടെ ശിഷ്യയാണ്‌ ജെസ്സി ജോസഫ്.

ഒരു റെക്കോഡുകൂടി പിറന്നശേഷമാണ് മീറ്റിന് സമാപനം കുറിച്ചത്. വനിതകളുടെ ജാവലിന്‍ ത്രോയില്‍ 38.9 മീറ്റര്‍ എറിഞ്ഞ് പാലക്കാട് മേഴ്‌സി കോളേജിലെ ജെ.റജ്ന പുതിയ ദൂരം കുറിച്ചു. 1993-ലെ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ അനിത ചാണ്ടിയുടെ റെക്കോഡാണ്(38.6) റജ്ന തിരുത്തിക്കുറിച്ചത്.

കൂടുതല്‍ റെക്കോഡുകള്‍ പിറക്കാതെയാണ് മേള സമാപിച്ചത്. കഴിഞ്ഞതവണ ഏഴ് റെക്കോഡുകള്‍ പിറന്നുവെങ്കില്‍ ഇത്തവണ ഇത് നാലായി കുറഞ്ഞു.

irinjalakuda-online-ilve-news10

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *