Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
മലയാളിത്തിളക്കവുമായി എം ഫോണ്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

മലയാളിത്തിളക്കവുമായി എം ഫോണ്‍

By on January 1, 2016

കൊച്ചി : എം ഫോണ്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജീസിന്റെ ‘എം ഫോണ്‍’ സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കി. കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു ചൈനയിലെ ഷെന്‍സെനിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന മൊബൈല്‍ ഫോണുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

3ഡി ദൃശ്യമികവു സമ്മാനിക്കുന്ന എം ഫോണ്‍ 9 പ്ലസ് ഉള്‍പ്പെടെ ആറു സ്മാര്‍ട്ഫോണുകളും ഒരു സ്മാര്‍ട്‌ വാച്ചുമാണ് ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തിക്കുന്നത്. സെപ്റ്റംബറോടെ 12 സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തുമെന്നു കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ പറഞ്ഞു.

11999 രൂപ മുതല്‍ 39,999 രൂപവരെ വിലയുള്ളതാണു ഫോണുകള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിതരണ–സര്‍വീസ് കേന്ദ്രങ്ങള്‍ വൈകാതെ ആരംഭിക്കുമെന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തു ഫാക്ടറി ആരംഭിക്കുമെന്നും റോജി അഗസ്റ്റിന്‍ പറഞ്ഞു.

4 ജി സാങ്കേതിക വിദ്യയുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കു മികച്ച ബാറ്ററി, ക്യാമറ സംവിധാനങ്ങളുമുണ്ട്. ഓണ്‍ലൈന്‍ വില്‍പന ആരംഭിച്ചു. പവര്‍ ബാങ്ക്, ബ്ലൂ ടൂത്ത് ഹെഡ് സെറ്റ്, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ ഉല്‍പന്നങ്ങളും ഇതിനോടനുബന്ധിച്ചു വിപണിയിലെത്തും. മലയാളികളായ റോജി അഗസ്റ്റിന്‍, ജോസ്കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരാണു കമ്പനിയുടെ നേതൃത്വം വഹിക്കുന്നത്.

1937241_498214890303112_5328273233325695138_n

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *