Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ആശങ്കയില്ലാതെ പോകാം വര്‍ണ്യത്തില്‍ ആശങ്കക്ക് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ആശങ്കയില്ലാതെ പോകാം വര്‍ണ്യത്തില്‍ ആശങ്കക്ക്

By on August 7, 2017

“മറ്റൊന്നിന്‍ ധര്‍മ്മയോഗത്താലതുതാനല്ലയോ ഇത്
എന്നു വര്‍ണ്ണ്യത്തിലാശങ്ക ഉല്‍പ്രേക്ഷാഖ്യയലംകൃതി”
ഉല്‍പ്രേക്ഷ അലങ്കാരത്തിന്റെ ലക്ഷണത്തില്‍ നിന്നും കടമെടുത്ത തലവാചകം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്നു സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രം.
നാലു കള്ളന്മാരില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്….ചെറിയ മോഷണങ്ങള്‍ നടത്തി ജീവിക്കുന്ന ഇവര്‍ നാലു പേരും ഒരേ ലക്ഷ്യത്തിനായി ഒരുമിക്കുന്നു…ലക്ഷ്യം ഒന്നു മാത്രം ‘പണം’ അതും വളരെ പെട്ടന്ന്.നാലു പേര്‍ക്കും അവരവരുടേതായ ചില ആവശ്യങ്ങള്‍ക്കായി പണം വേണം…അതിനായി അവര്‍ ഒരുമിച്ചു വലിയൊരു മോഷണത്തിന് ശ്രമിക്കുന്നു..അതിനിടയിലേക്ക് അവിചാരിതമായി കടന്ന് വരുന്ന ദയാനന്തന്‍ എന്ന തൊഴില്‍ രഹിതനും അതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.
സ്ഥിരം കള്ളന്‍ വേഷത്തില്‍ നിന്നു മാറി കക്കാന്‍ പഠിക്കുന്ന ചെറിയ കള്ളനായി (വില്‍സന്‍) നിറ ചിരി വിടര്‍ത്തുന്ന സംഭാഷണങ്ങളോടെ ചെമ്പന്‍ വിനോദ് ഈ ചിത്രത്തിലും സ്കോര്‍ ചെയ്യുന്നു. ഷൈന്‍ ടോം ചാക്കോ സാഹചര്യം കൊണ്ട് കള്ളനാവുന്ന “പ്രതീഷ് “എന്ന ചെറുപ്പക്കാരനായി മുന്നിലെത്തുന്നു.സ്ഥിരം കള്ളനായ “ഗില്‍ബെര്‍ട്ട് ” ആയി മണികണ്ഠന്‍ ആചാരി ബാലന്‍ ചേട്ടന്റെ നിഴലില്‍ നില്‍ക്കാതെ വ്യത്യസ്തമായ കഥാപാത്രമാവുന്നു.
“കൗട്ട ശിവനായി” കുഞ്ചാക്കോ ബോബനും തങ്ങളുടെ വേഷങ്ങള്‍ ശ്രദ്ധേയമാക്കുന്നു.
പടം തുടങ്ങുമ്പോള്‍ നായകനായി കൗട്ട ശിവന്‍ ആണ് മുന്നില്‍ വരുന്നതെങ്കിലും പടം തീരുമ്പോള്‍ നായകനാവുന്നത് ദയാനന്തനായി തകര്‍ത്തഭിനയിച്ച സുരാജ് വെഞ്ഞാറമൂടാണ്.
കുടിയനായും മടിയനായ ഭര്‍ത്താവായും തൊഴില്‍ രഹിതനായ ചെറുപ്പകാരനായും മികവുറ്റ പ്രകടനം ആണ് സുരാജ് കാഴ്ച വെക്കുന്നത്.ചെറിയ എക്സപ്രഷനുകള്‍ കൊണ്ടും കയ്യടക്കമുള്ള അഭിനയം കൊണ്ടും ദയാനന്തന്‍ എന്ന കഥാ പാത്രത്തെ സുരാജ് മികവുള്ളതാക്കുന്നു …..
സുനില്‍ സുഖദ,ടിനി ടോം,ദിനേഷ് പ്രഭാകര്‍,കിചു ടെല്ലൂസ് തുടങ്ങിയവരും അവരുടെ കഥാപാത്രങ്ങളെ നന്നാക്കിയപ്പോള്‍ ഗായത്രി സുരേഷ് തൃശൂര്‍ ഭാഷയില്‍ ഓവര്‍ ആക്കിയപ്പോള്‍ , രചന നാരായണന്‍കുട്ടി ഓവര്‍ ആക്ടിങ് കൊണ്ടും വെറുപ്പിച്ചു…
ബാര്‍ നിരോധനം,സ്വച് ഭാരത്,രാഷ്ട്രീയ കൊലപാതകം,നോട്ട് നിരോധനം, തുടങ്ങി ഒരുപിടി സമകാലിക സംഭവങ്ങളെ ഹാസ്യാത്മകമായി ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനും വിജയിക്കുന്നുമുണ്ട്.
രാഷ്ട്രീയ കൗശലങ്ങളെ വിമര്‍ശിച്ചു കൊണ്ട് അതേ കൗശലത്തോടെ അതേ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്ന കഥാപാത്രമാണ് ചിത്രത്തിന്റെ തലവാചകത്തിനു കാരണമാവുന്നത്…
മനോഹരമായി കൂട്ടിയിണക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്.ചിരിപ്പിച്ചു വേഗതയോടെ മുന്നേറിയ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ വേഗത സ്വല്പം കുറയുന്നുണ്ട്.
തൃശ്ശൂര്‍ ഗോപാല്ജി തിരക്കഥയൊരുക്കിയ വര്‍ണ്യത്തില്‍ ആശങ്ക . ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, നിര്‍മ്മിച്ച ഈ ചിത്രം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്.
ആശങ്കയെതുമില്ലാതെ ആസ്വദിക്കാവുന്ന നല്ലൊരു ഫാമിലി ചിത്രം കൂടെ ആണ് വര്‍ണ്യത്തില്‍ ആശങ്ക.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *