Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ട്ടെണ്‍ കണക്കിന് ഫണും ട്ടെണ്‍ കണക്കിന് പാട്ടുമായൊരു ക്യാമ്പസ് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ട്ടെണ്‍ കണക്കിന് ഫണും ട്ടെണ്‍ കണക്കിന് പാട്ടുമായൊരു ക്യാമ്പസ്

By on August 11, 2017

ഇരിങ്ങാലക്കുട : വിദ്യാര്‍ഥികള്‍ക്ക് സര്‍ഗാത്മകവും ക്രിയാത്മകവുമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയാകുന്നതിനൊപ്പം അറിയിപ്പുകളും വാര്‍ത്തകളും ആശംസകളും വിവിധ വിഷയങ്ങളെ കുറിച്ചുള്ള വിജ്ഞാനപ്രദമായ ടിപ്സുമായി ഇരിങ്ങാലക്കുടയിലെ നമ്പൂതിരീസ്‌ കോളേജ് ക്യാമ്പസ് ആയ നിഹേയില്‍ ”റേഡിയോ നിഹേ”–ക്യാമ്പസ് റേഡിയോ പ്രക്ഷേപണം നടത്തി വരുന്നു.

ക്യാമ്പസിലെ ലഞ്ച് ബ്രേക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ആശയവിനിമയതിന്റെയും വേദിയാകാനായാണ് റേഡിയോ പ്രക്ഷേപണത്തിലൂടെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മുന്നോട്ട് വന്നിരിക്കുന്നത്.ഉച്ചക്ക് 12:30 മുതല്‍ 1:15 വരെയാണ് പ്രേക്ഷേപണം. തിങ്കള്‍ മുതല്‍ വെള്ളി വരെ വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് . തിങ്കളാഴ്ച ക്യാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കുന്ന പാട്ടുകളുടെ പരിപാടിയായ ‘സ്‌മൃതി മഞ്ജരി’ . ചൊവാഴ്ച്ച ഡെഡിക്കേഷന്‍ പാട്ടുകളുടെ പരിപാടിയായ ‘ചിലമ്പൊലി’ , ബുധനാഴ്ച്ച തമിഴ് ഹിറ്റുകളുടെ ‘ഇസൈ തെന്‍റല്‍’ , വ്യാഴാഴ്ച്ച സിനിമാരംഗത്തെ പ്രഗത്ഭരുടെ തെരെഞ്ഞെടുത്ത പാട്ടുകള്‍ ‘രാഗഞ്ജലി’ വെള്ളിയാഴ്ച്ച ഹിന്ദി പാട്ടുകളുടെ ‘സുര്‍മാലയും’ ഉണ്ടാകും.

നിഹേ ഡയറക്ടര്‍ ജാതവേദന്‍ നമ്പൂതിരിപ്പാട് ആണ് ഈ നൂതന സംരഭത്തിന് നേതൃത്വം നല്‍കുന്നത്. വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവും യുവ സംവിധായകനുമായ ജീന്‍ ഖാദിയാണ് റേഡിയോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് . റേഡിയോ ജോക്കികളായി വിദ്യാര്‍ഥികളായ കൃഷ്ണപ്രിയ, രോഹിത്, ജിഷ്ണു, ശരണ്യ എന്നിവരും, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായി ജിഷ്ണു , ശ്രീജിത് എന്നിവരും ഒപ്പം അദ്ധ്യാപികയായ ലത രത്‌നകുമാര്‍ കോര്‍ഡിനേറ്ററായും ഉണ്ട്. ”റേഡിയോ നിഹേ” കൂടല്‍മാണിക്യം കുട്ടംകുളത്തിനരികിലെ ക്യാമ്പസ്സില്‍ ഇപ്പോള്‍ തരംഗമാകുകയാണ്.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *