Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
സിനിമകളുടെ ഭാഗ്യ ലൊക്കേഷനായി ഇരിങ്ങാലക്കുട - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

സിനിമകളുടെ ഭാഗ്യ ലൊക്കേഷനായി ഇരിങ്ങാലക്കുട

By on August 23, 2017

ഇരിങ്ങാലക്കുട : ഒരു കാലത്ത്‌ ചെന്നൈയിലും പിന്നിട് എറണാകുളം,ഒറ്റപ്പാലം,തൊടുപുഴ എന്നിവിടങ്ങളിലേക്ക് പറിച്ചുനട്ട മലയാള സിനിമയുടെ സ്ഥിരം ലൊക്കേഷന്‍സ് ഇപ്പോള്‍ ഇരിങ്ങാലക്കുടയിലേക്കും ചേക്കേറുന്നു. പണ്ട് 1980 കളില്‍ കരിപൂച്ച എന്ന ചിത്രം മുതല്‍ മലയാള സിനിമയിലെ ഇരിങ്ങാലക്കുടയുടെ സാന്നിദ്ധ്യം പിന്നിടുവന്ന നിറം, ട്വന്റി-ട്വന്റി,ദോസ്ത്,പുതിയമുഖം എന്നിങ്ങനെ ക്രൈസ്റ്റ് കോളേജില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന ചിത്രങ്ങളായിരുന്നു. എന്നാല്‍ 2010 ന് ശേഷമിറങ്ങിയ മിക്ക ദിലീപ് ചിത്രങ്ങളുടെയും,സംവിധായകനായ രഞ്ജിത്ത് ശങ്കറിന്റെയും,മറ്റു പല പ്രമുഖരായ സിനിമക്കാരുടെയും ഒരു ഭാഗ്യ ലൊക്കേഷനായി ഇരിങ്ങാലക്കുടയും പരിസര പ്രദേശങ്ങളും മാറുന്നതാണ് പിന്നീട് സിനിമ ലോകം കണ്ടത്. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമടക്കം അഞ്ചോളം ചിത്രങ്ങളാണ് ഇരിങ്ങാലക്കുടയുടെ പലഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഒരു പ്രധാനകാരണം ഇരിങ്ങാലക്കുടയില്‍ നിന്നുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിന്റോ ഇരിങ്ങാലക്കുട ,സുനില്‍ പൂവേലി,ജിജു അശോകനെപോലെയുള്ള അനവധി പുതുമുഖങ്ങള്‍ സിനിമ മേഖലയില്‍ ചുവടുറപ്പിക്കുന്നതാണ്.

ഇരിങ്ങാലക്കുടയില്‍ അടുത്തതായി ആരംഭിക്കാന്‍ പോകുന്നത് പൂര്ണ്ണമായും ഇരിങ്ങാലക്കുടയുടെ കഥപറയുന്ന ജെ എല്‍ ഫിലിമ്സിന്റെ ബാനറില്‍ സുനില്‍ പൂവേലി സംവിധാനം ചെയ്യുന്ന സുവര്‍ണ്ണ പുരുഷനും,ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിജു അശോകന്‍ കമലം ഫിലിംസ്-ജെ എല്‍ ഫിലിംസ് എന്നി ബാനറില്‍ ഇരിങ്ങാലക്കുട പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങളുമാണ്. സ്ഥിരം ലൊക്കേഷനുകളില്‍ നിന്നുമാറി പ്രാദേശികമായി മറ്റുസ്ഥലങ്ങളിലേക്ക് കടന്നുവരുന്നത് സിനിമക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് സിനിമ നീരിക്ഷകരുടെയും വിലയിരുത്തല്‍..

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *