Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഇരിങ്ങാലക്കുടയെ കീഴടക്കി ചങ്ങനാശ്ശേരി - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഇരിങ്ങാലക്കുടയെ കീഴടക്കി ചങ്ങനാശ്ശേരി

By on August 25, 2017

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള ഇന്റര്‍ കൊളേജിയേറ്റ് പോള്‍ ടി ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ സില്‍വര്‍ ജൂബിലി വോളിബാള്‍ ടൂര്‍ണമെന്റിലും, ഡോ. ഇ പി ജനാര്‍ദ്ദനന്‍ എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിലും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് ജേതാക്കളായി. കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം അര്‍ജുന അവാര്‍ഡ് ജേതാവും , മുന്‍ അന്തര്‍ദേശിയ ബാഡ്മിന്റണ്‍ താരവും കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗവുമായ ജോര്‍ജ് തോമസും, ഇന്ന് നടന്ന സമാപന സമ്മേളനവും വിജയികള്‍ക്കുള്ള ട്രോഫികളുടെ വിതരണവും അന്തര്‍ദേശിയ വോളിബാള്‍ താരവും ഇന്ത്യയുടെ വോളിബോള്‍ ക്യാപ്റ്റനുമായ രോഹിതും നിര്‍വഹിച്ചു. രണ്ടാസ്ഥാനക്കാരായ സെന്‍റ് ജോസഫ് കോളേജിനേയും ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി ഇസബെല്‍ അദ്ധ്യക്ഷത വഹിച്ചു. കായിക വിഭാഗം മേധാവി ഡോ. സ്റ്റാന്‍ലിന്‍ റാഫേല്‍, തുഷാര ഫിലിപ്പ് ,റോസിലി പോള്‍ എന്നിവരും സംസാരിച്ചു…

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *