Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പതിവ് തെറ്റിക്കാതെ ലീല തമ്പായിക്ക് ഉത്രാടക്കിഴി സമര്‍പ്പിച്ചു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പതിവ് തെറ്റിക്കാതെ ലീല തമ്പായിക്ക് ഉത്രാടക്കിഴി സമര്‍പ്പിച്ചു

By on August 29, 2017

ഇരിങ്ങാലക്കുട : കൊച്ചി രാജവംശത്തിലെ തമ്പുരാട്ടിമാര്‍ക്ക് പാരമ്പര്യ അവകാശമായി സര്‍ക്കാര്‍ നല്‍കിപ്പോരുന്ന ഉത്രാടക്കിഴി ലീല തമ്പായി ആചാരപൂര്‍വ്വം ഏറ്റുവാങ്ങി.

തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ പ്രത്യേക ദൂതന്‍ മുഖേനനായി തഹസില്‍ദാരെ ഏല്‍പ്പിച്ച ഉത്രാടക്കിഴി തഹസില്‍ദാര്‍ കെ വി ജോസഫ് തമ്പുരാട്ടിക്ക് സമര്‍പ്പിച്ചു.

രാജവാഴ്ചയുടെ സ്മരണക്കായി രാജകുടുംബാംഗങ്ങള്‍ക്കു ലഭിക്കുന്ന പാരമ്പര്യത്തിന്‍റെ തിരുശേഷിപ്പായ ഉത്രാടക്കിഴി കൊച്ചി രാജകുടുംബത്തിലെ ഇളമുറക്കാരിക്കുള്ള സര്‍ക്കാരിന്റെ മുടങ്ങാത്ത സമ്മാനമാണ്.

പണ്ട് ഓണക്കാലത്ത് കൊച്ചി രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് ഓണക്കോടി വാങ്ങാന്‍ രാജാക്കന്മാര്‍ ഉത്രാടക്കിഴി നല്‍കിപ്പോന്നിരുന്നു. പിന്നീട് രാജാവ് ഈ ആവശ്യത്തിന് എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തി. തിരു-കൊച്ചി സംയോജനത്തിലൂടെ ഉത്രാടക്കിഴി നല്‍കുന്ന ചുമതല സര്‍ക്കാരിന്‍േറതായി.

ഉത്രാടക്കിഴിയുടെ ഉള്ളടക്കം പതിനാലു രൂപയും ചില്ലറയുമായിരുന്നു. 2011 ലാണ് സര്‍ക്കാര്‍ ആയിരത്തിയോന്ന് രൂപയായി ഈ തുക ഉയര്‍ത്തിയത്. നാല്പത്തിയാറാം തവണയാണ് ലീല തമ്പായി ഉത്രാടക്കിഴി ഏറ്റുവാങ്ങിയത്.

മുകുന്ദപുരം താലൂക്കിലെ ഉത്രാടക്കിഴി ലഭിക്കുന്ന ഏക വ്യക്തി തമ്പുരാട്ടിയാണ്. തനിക്ക് തിരുവോണത്തേക്കാള്‍ പ്രധാനം ഉത്രാടമാണ്. ഈ ദിവസം നല്‍കുന്ന സന്തോഷം വളരെ വലുതാണെന്ന് അവര്‍ പറഞ്ഞു.

കൊട്ടാരത്തില്‍ മഠത്തില്‍ രാമവര്‍മ്മ തിരുമുല്‍പ്പാടിന്റെ പത്നിയും എണ്‍പതുകാരിയായ ലീല തമ്പായി കൊച്ചി രാജകുടുംബത്തിലെ ഇളങ്കുന്നപ്പുഴ നടക്കല്‍ കോവിലകത്തെ പിന്മുറക്കാരിയാണ്.

അവിട്ടത്തൂരിലെ തമ്പുരാട്ടിയുടെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ തഹസില്‍ദാര്‍ കെ വി ജോസഫ്,ഡെപ്യൂട്ടി തഹസില്‍ദാറുമാരായ മുഹമ്മദ് നിസ്സാര്‍,ശാന്തകുമാരി, താലൂക്ക് ജീവനക്കാരായ സിന്ധ്യ,ജയശ്രീ, കടുപ്പശ്ശേരി വില്ലേജ് ഓഫീസര്‍ മനോജ് , സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജോയ് എന്നിവര്‍ പങ്കെടുത്തു.

പതിവ് തെറ്റാതെ ഉത്രാടക്കിഴി സമർപ്പിച്ചു

Posted by Irinjalakuda online on Tuesday, August 29, 2017

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *