Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഓണസദ്യയ്ക്ക് വിഭവങ്ങള്‍ ഒന്നും രണ്ടുമല്ല 222 തരം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഓണസദ്യയ്ക്ക് വിഭവങ്ങള്‍ ഒന്നും രണ്ടുമല്ല 222 തരം

By on August 30, 2017

ഇരിങ്ങാലക്കുട: ഓണസദ്യയുടെ വിഭവങ്ങളില്‍ ഗിന്നസ് റെക്കോര്‍ഡില്‍ വരുന്ന പ്രകടനവുമായി ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ 222 വിഭവങ്ങളുമായി മെഗാ ഓണസദ്യ ഒരുക്കി. കഴിഞ്ഞ വര്‍ഷത്തിലെ 201 വിഭവങ്ങളുടെ ചരിത്രമാണ് ഈ വര്ഷം കുട്ടികള്‍ പഴംകഥയാക്കിയത്. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ തയ്യാറാക്കിയ കറികളാണ് മെഗാ സദ്യക്കായി കൊണ്ടുവന്നിരുന്നത്. 22 തരം ചമ്മന്തിയും, 20 തരം ഉപ്പിലിട്ടതും, 47 തരം തോരനും, 18 തരം അച്ചാറുകളും, 26 തരം മെയ്ന്‍ കറികളും, 24 തരം പായസവും, 15 തരം വറുത്തതും, 50 തരം സൈട് കറികളും ആയിരുന്നു ഈ വര്ഷം സദ്യയില്‍ വിളമ്പിയത്.

മുന്‍ പ്രിന്‍സിപ്പല്‍ തെക്കനച്ചന്റെ ഓര്‍മ്മക്കായി സംഘടിപ്പിച്ച ഈ വര്‍ഷത്തെ മെഗാ ഓണസദ്യ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു.ഫാ. ജോളി ആന്‍ഡ്രൂസ്, ഫാ ജോയ് പീണിക്കപറമ്പില്‍,കോമേഴ്‌സ് വിഭാഗം H.O.D ജോസഫ്, അല്‍ഇഷാല്‍ വാര്‍ഡ് കൗസിലര്‍ ഫിലോമിന എന്നിവരും ചടങ്ങിന് നേതൃത്വം നല്കി.തുടര്‍ന്ന് കുട്ടികളുടെ ബാന്‍ഡിന്റെ പരിപാടികളും നടന്നു.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *