Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഓണത്തിന്റെ ചരിത്രത്തിലേക്ക് വഴിതുറക്കുന്ന തലൈക്കാട് ശാസനം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഓണത്തിന്റെ ചരിത്രത്തിലേക്ക് വഴിതുറക്കുന്ന തലൈക്കാട് ശാസനം

By on August 30, 2017

ഇരിങ്ങാലക്കുട : നമ്മള്‍ മലയാളികള്‍ക്ക് എന്നും ഓണം കഴിഞ്ഞു പോയാ വീണ്ടും വീണ്ടും കിട്ടണമെന്ന് പ്രതീക്ഷിക്കുന്ന നല്ല നാളുകളുടെ ഒരു വലിയ പ്രതീക്ഷയാണ്. എന്നാല്‍ ഓണത്തെ കുറിച്ച് വളരെയധികം ആശയകുഴപ്പങ്ങള്‍ നിലനിക്കുന്നുണ്ട്. അതിന്റെ വിശ്വാസങ്ങളെ സംബന്ധിച്ചും കാലപഴക്കത്തെക്കുറിച്ചുമൊക്കെ ശക്തമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, അതിന് സഹായകമാകുന്ന ഒരു വലിയൊരു ചരിത്ര രേഖയായാണ്‌ താഴേക്കാട് പള്ളിമുറ്റത്ത് ഓണസ്മരണകള്‍ അടങ്ങുന്ന ശിലാരേഖ നിലനിക്കുന്നത്.

താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയോട് ചേര്‍ന്ന് തിരുവഞ്ചിക്കുളം ആസ്ഥാനമായി ഭരിച്ചിരുന്ന ചേര രാജവംശത്തിലെ കേരള രാജാവിരുന്ന രാജസിംഹന്‍ പെരുമാളിന്റെ നിര്‍ദ്ദേശപ്രകാരം കരിങ്കല്‍ തളികയില്‍ കൊത്തിയ ശിലാഫലകത്തിലാണ് ഓണത്തെകുറിച്ചും ഓണനെല്ലിനെക്കുറിച്ചും പരാമര്‍ശിച്ചിരിക്കുന്നത്.എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയില്‍ എഴുതപ്പെട്ടതായി കണക്കാക്കുന്ന അഞ്ചടിയോളം ഉയരമുള്ള ഈ ശിലാലിഖിതം തലൈക്കാട് ശാസനം എന്ന പേരിലാണ് ചരിത്രരേഖകളില്‍ അറിയപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടുവരെ മലയാള ഭാഷയില്‍ പ്രചാരത്തിലുണ്ടായിരുന്ന വട്ടെഴുത്ത് ലിപി സമ്പ്രദായമാണ് ഫലകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

താഴെക്കാട് ദേശത്തേക്ക് കുടിയേറ്റപ്പെട്ട വ്യാപാരികള്‍ക്ക് ഗ്രാമവാസികള്‍ പൂര്‍ണ സമ്മതത്തോടെ നല്‍കിയ സ്ഥലമാണിത്. മണിഗ്രാമത്തിലെ ക്രിസ്ത്യാനികളായ ചാത്തന്‍ പടുകന്‍, ഇരവികൊത്തന്‍ എന്നിവര്‍ക്ക് രാജാവ് ചുങ്കവും നികുതിയും ഒഴിവാക്കി നല്‍കിയതായും (അക്കാലത്ത് കരമായി ജനങ്ങളില്‍ നിന്നും ഈടാക്കിയിരുന്ന നെല്ല്, നെയ്യ് എന്നിവയൊക്കെയായിരുന്നു). കച്ചവടത്തിനായി നല്‍കിയ രണ്ട് പീടിക മുറികള്‍ക്ക് മറ്റെല്ലാ നികുതികളും ഒഴിവാക്കി നല്‍കിയെങ്കിലും എന്നാല്‍ ഓണനെല്ല് നിര്‍ബന്ധമായും നല്‍കേണ്ടതാണെന്നുമാണ് കൊത്തിവെച്ചിട്ടുള ഫലകത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

രാജാവ്‌ ക്രൈസ്തവര്‍ക്ക് വാണിജ്യപരമായ സൗകര്യങ്ങള്‍ ഒരുക്കികൊടുത്തത്തിന്റെ തെളിവുകള്‍ നല്‍കുന്ന ഈ ഫലകത്തിലാണ് ഓണത്തെകുറിച്ചുള്ള ആദ്യപരാമര്‍ശങ്ങള്‍ കുറിച്ചിട്ടുള്ളതെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഓണസ്മരണകളെ അണയാതെ സൂക്ഷിക്കുന്ന ഈ ശിലാശാസനം ഒട്ടേറെ ചരിത്ര സത്യങ്ങളിലേക്കാണ് വെളിച്ചം വീശുന്നത് ഇതിന്റെ ഒരു ഭാഗം അടുത്തുള്ള ശിവ ക്ഷേത്രത്തിലും ഉണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.സമീപ പ്രദേശങ്ങളില്‍ ഇതിന്റെ ബാക്കി കൂടിയുണ്ടെന്ന വാദത്തോട് ചരിത്രകാരന്മാര്‍ക്കും യോജിപ്പുണ്ട് …

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *