Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഉത്രാട പൂവിളിയുണരുമ്പോള്‍.. - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഉത്രാട പൂവിളിയുണരുമ്പോള്‍..

By on September 3, 2017

ഉത്രാട പാച്ചിലിനൊരുങ്ങി ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട : ചരിത്രപരമായും സാംസ്കാരികമായും എന്നും ഓണനാളുകള്‍ക്ക് പ്രസക്തിയുണ്ട് അതിന്റെ ഒരു പ്രധാന കാരണം തോറ്റവരെ ആദരിക്കുന്ന ഉത്സവം ഓണംപോലെ മറ്റൊന്നില്ല. ത്രിലോകനാഥനായിരുന്ന മഹാബലി, വാമനന് കൊടുത്ത വാക്ക് പാലിക്കാന്‍ സ്വയം പാതാളത്തിലേക്ക് പോവുകയായിരുന്നു. ബലി എന്നാല്‍ ത്യാഗം എന്നാണര്‍ത്ഥം. അതുകൊണ്ട് അദ്ദേഹത്തിന് മഹാബലിയെന്ന പേരു വന്നു. പൊക്കക്കുറവുള്ളവനും വലിയ പാദങ്ങളോടു കൂടിയവനുമാണ് വാമനന്‍. ദേവന്മാരും അസുരന്മാരും തമ്മിലുള്ള ഘോര യുദ്ധമാണ് വാമനം. വെട്ടിപ്പിടിക്കലിന്റെ പ്രതീകമായിട്ടാണ് വാമനന്‍ പ്രത്യക്ഷപ്പെടുന്നത്.വിജയിച്ചത് വാമനനെങ്കിലും പിന്നിട് മഹാബലിക്കാണ് ആരാധകരുണ്ടായത്.

ഈച്ചയ്ക്കും ഉറുമ്പിനും പുല്ലിനും പുല്കൊടിക്കും ഓണമുണ്ട് എന്നൊരു ചൊല്ലുണ്ട്. പ്രകൃതിയിലെ സര്‍വ ചരാചരങ്ങളും ഓണം കൊണ്ടാടുന്നു. പണ്ടുകാലത്ത്‌ വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്ക് ഓണമൂട്ട് നല്‍കുന്ന പതിവുണ്ട്. പയറില, ചേനയില, ഇല്ലിയില, നെല്‍ക്കതിര്‍, പുല്ലുകള്‍ എന്നിവ തൂശനിലയില്‍ വിളമ്പിയാണ് നല്‍കുക. കാലികളെ കുളിപ്പിച്ച്, ചന്ദനം തൊടുവിച്ച്, നിലവിളക്കു കൊളുത്തി, ഒരു നാളികേരമുടച്ച് അതിന്റെ ഒരു മുറി കൊത്തിയെടുത്ത് ഇലയില്‍ വിളമ്പും. തൊഴുത്തിന്റെ പ്രധാന കവാടത്തിലാണ് ഓണമൂട്ട്.

ഓണവട്ടങ്ങള്‍ ഒരുക്കാനുള്ള തത്രപ്പാടാണ് ഉത്രാടപ്പാച്ചില്‍. കലവറ നിറയ്ക്കല്‍, തുമ്പക്കുടമറുക്കല്‍, ഉപ്പേരി നിര്‍മാണം, ഓണത്തപ്പനെ പ്രതിഷ്ഠിക്കല്‍ എന്നിങ്ങനെ വീടുകള്‍ ആഘോഷത്തിരക്കിലാകും. ഉത്രാടം പ്രതീക്ഷയുടെ നക്ഷത്രമാണ്. കുട്ടികള്‍ ഓണക്കോടിയുടെയും ഓണക്കളികളുടെയും ലോകത്ത് തിരക്കിലായിരിക്കും. മുന്‍കാലങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള വീടുകളില്‍ പോലും ഓണാേഘാഷത്തിന് കുറവുണ്ടാകില്ല. തൊഴിലാളികളും മറ്റും പൂരാടത്തിന് പണി നിര്‍ത്തി, ഉത്രാട നാളിലാണ് ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പ് നടത്തുക.

നാടും നഗരവും ഇന്ന് ഓണത്തിന്റെ അവസാനവട്ട ഉത്രാടപാച്ചിലിലേയ്ക്ക് കടന്നിരിക്കുകയാണ് ഓണത്തിരക്കുകള്‍ക്കിടയില്‍ മാനം കാര്‍മേഘം മൂടിയതിന്റെ ആശങ്കയിലായിരുന്നു വ്യാപാരികള്‍. അത്തം കറുത്താല്‍ ഓണം വെളുക്കുമെന്നാണ് ചൊല്ല്. അത്തം വെളുത്തതാണ് ആശങ്കയ്ക്ക് ഇട നല്‍കുന്നത് ഇന്നലെ രാത്രി ഇരിങ്ങാലക്കുട ഭാഗങ്ങളില്‍ മഴ ചാറിയതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യാപാരകേന്ദ്രങ്ങളായ നന്തിലത്ത്‌,മാര്‍വെല്‍,പിട്ടാപ്പിള്ളി, വസ്ത്രവ്യാപാര രംഗത്ത്‌ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന വന്കിടക്കാരായ സണ്ണി സില്‍ക്‌സ്,പവിത്ര വെഡിങ് എന്നിവര്‍ റോഡ് ഷോ പോലുള്ള പലതരം പരസ്യങ്ങളോടെ ജനങ്ങളെ ആകര്ഷിക്കുമ്പോള്‍, പഴമക്കാരായ അക്കര, മുല്ലോത്ത്‌,ജനത,സ്മിതസ് എന്നിവര്‍ അവരുടേതായ വര്ഷങ്ങളുടെ പാരമ്പര്യത്തിലൂടെ ജനങ്ങളെ എതിരേല്‍ക്കുന്നു. ഓണക്കോപ്പുകള്‍ ഒരുക്കുന്നതിനുള്ള അവസാനവട്ട തിരക്കിലാണ് ജനങ്ങള്‍ . ഓണത്തോടനുബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പേ അനുഭവപ്പെട്ട തിരക്ക് ഇന്നലെയും വ്യാപാര കേന്ദ്രങ്ങളില്‍ തുടര്‍ന്നു.

ഇന്ന് പച്ചക്കറി വാങ്ങാനുള്ള തിരക്കിലാണ് നാടെങ്ങും കഴിഞ്ഞ ശനിയാഴിച്ചയിലെ ഓണത്തിന് മുന്‍പുള്ള അവസാന ചന്തദിവസം ശക്തമായ തിരക്കാണ് അനുഭവപ്പെട്ടത്. സാധാരണയായി പതിനൊന്നുമണിയോടെ തിരക്ക് കുറയുന്ന ചന്തയില്‍ നാലുമണിവരെ നല്ല തിരക്കനുഭവപ്പെട്ടു. നഗരത്തിലെ ഷോപ്പിങ് കേന്ദ്രമായ ബസ്സ് സ്റ്റാന്‍ഡ് പരിസരം, ഠാണാവ്, ചന്തക്കുന്ന്,മാപ്രാണം എന്നിവടങ്ങളില്‍ സൂചികുത്താന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. ഉത്രാടപ്പാച്ചിലിന്റെ ഹരംകൂടി ആകുമ്പോള്‍ നഗരം ഇന്ന് ജനസമുദ്രമാകും. വന്‍കിട വാണിജ്യസമുച്ചയങ്ങളിലും തെരുവോര കച്ചവടക്കാരുടെ മുന്നിലും ഒരേപോലെ ആള്‍ക്കൂട്ടം ഒഴുകിയെത്തി. പൂരാടദിവസമായ ഇന്നലെ ചെറുകിട വസ്ത്രാലയങ്ങള്‍ മുതല്‍ വന്‍കിട കേന്ദ്രങ്ങളില്‍ വരെ റെക്കോര്‍ഡ് വ്യപാരമാണ് നടന്നത്. ട്രാഫിക് പരിഷ്കാരങ്ങളിലൂടെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് പോലീസ് ശ്രമം നടത്തിയെങ്കിലും റോഡുകളിലെല്ലാം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്‌.നഗരത്തിലോടിയ എല്ലാ ബസുകളിലും ഇന്നലെ ശക്തമായ തിരക്ക് അനുഭവപെട്ടു അതിനാല്‍ ഈ ദിവസങ്ങള്‍ സ്വകാര്യബസുകാര്‍ക്ക് ചാകരക്കൊയ്ത്താണ്. ചാലക്കുടിയില്‍ ബീവറേജ് ഔട്ട് ലെറ്റ് മാറ്റിസ്ഥാപിച്ചതിനാല്‍ ഇരിങ്ങാലക്കുടക്ക് ഈ വര്ഷം ഒരു ശക്തമായ മത്സരം നടക്കുമോ എന്ന ആകാംക്ഷയിലാണ് മദ്യസ്നേഹികള്‍..

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *