Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ട്രയംഫ് സ്ട്രീറ്റ് ട്വിന്‍ : ടെസ്റ്റ്‌ ഡ്രൈവ് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ട്രയംഫ് സ്ട്രീറ്റ് ട്വിന്‍ : ടെസ്റ്റ്‌ ഡ്രൈവ്

By on September 3, 2017

റിവ്യൂസ് : അരുണ്‍ സി.എസ്
(ഓട്ടോമോട്ടീവ് ജേര്‍ണലിസ്റ്റ്)

ഇന്ന് ഇവിടെ പറയാന്‍ പോകുന്നത് ബ്രിട്ടീഷ്‌ വാഹന നിരമാതാക്കളായ “ട്രയംഫ്” പുറത്തിറക്കിയ “സ്ട്രീറ്റ് ട്വിന്‍” എന്ന ബൈക്കിനെ കുറിച്ചാണ്. ഇന്ത്യയില്‍ ലഭ്യമായ ട്രയംഫ് ബൈക്കുകളില്‍ ഏറ്റവും വില കുറഞ്ഞ ബൈക്കാണ് സ്ട്രീറ്റ് ട്വിന്‍. ഓണ്‍ റോഡ്‌ വില ഏകദേശം 9 ലക്ഷം രൂപ (കൊച്ചി).

ആ കാശിന് ഒരു കാര്‍ വാങ്ങികൂടെ എന്നല്ലേ എല്ലാവരും ചിന്തിക്കൂ. അതെ കാറും വാങ്ങാം.
നമ്മുടെ നാട്ടില്‍ കൂടുതലായി കാണുന്ന കാറുകള്‍ മാരുതി സ്വിഫ്റ്റ് , ഓള്ട്ടോട , വാഗന്‍ ആര്‍ തുടങ്ങിയവയാണ്. ഇതില്‍ ഓള്ട്ടോ് & വാഗന്‍ ആര്‍ 1000 CC എഞ്ചിന്‍ ആണ്. നമ്മുടെ മാരുതി 800 പേര് പോലെ തന്നെ 800 cc എഞ്ചിന്‍ ആണ്. പക്ഷെ ഞാന്‍ ഇവിടെ പറയുന്നത് 900 CC , രണ്ടു സിലിണ്ടര്‍ എഞ്ചിന്‍ ഉള്ള ഒരു ബൈക്കിനെ കുറിച്ചാണ്. ട്രയംഫ് സ്ട്രീറ്റ് ട്വിന്‍.

ട്രയംഫ് ബോണേവില്ലെ ആണ് അവരുടെ ഏറ്റവും പ്രസിധമായതും ഏറ്റവും പഴയതുമായ മോഡല്‍ ബൈക്ക്. അതിന്റെ ആകര്ഷപകമായ ക്ലാസ്സിക്‌ ഡിസൈന്‍ തന്നെയാണ് അതിനു ആരാധകരെ ഉണ്ടാക്കിയതും. ബോനെ വില്ലെയുടെ രണ്ടു പുതിയ പതിപ്പുകള്‍ ഇപ്പോള്‍ വിലനിയില്‍ ഉണ്ട്. അതിനു പുറമേ അല്പ്പം കൂടി നാഗരികം ആക്കി ഇറക്കിയ മോഡല്‍ ആണ് സ്ട്രീറ്റ് ട്വിന്‍. ഏകദേശം ബോണേവില്ലയുടെ ക്ലാസ്സിക്‌ ഡിസൈന്‍ തന്നെ ആണെങ്കിലും സിറ്റിംഗ് പൊസിഷനും അലോയ് വീലുകളും ഇതിനെ വ്യതസ്തമാക്കുന്നു.
മാത്രമല്ല സ്ട്രീറ്റ് ട്വിന്‍ വിവിധ രൂപത്തില്‍ ഉപഭോക്താവിന് ലഭിക്കും. കമ്പനി തന്നെ അത് ചെയ്തു കൊടുക്കും.

ബോണേവില്ലക്ക്‌ ഉള്ള ടാക്കോ മീറ്റര്‍ ഇതില്‍ ഇല്ല. ബോണേവില്ലയിലെ പോലെ ഒരു റിലാക്സ് ആയ ഇരിപ്പ് അല്ല ഈ ബൈക്കില്‍. അല്പ്പംt കൂടി മുന്നോട് ആഞ്ഞ് ഇരിക്കണം. A Relaxed yet aggressive sitting posture.
ബോണേവില്ലയിലെ ക്ലാസ്സിക്‌ റിം വീലിനു പകരം സ്ട്രീറ്റ് ട്വിനില്‍ അലോയ് വീലുകള്‍ ആണ്.

എഞ്ചിന്‍

900 CC , 8 വാല്വ്ന , പാരല്ലെല്‍ ട്വിന്‍ എഞ്ചിന്‍. രണ്ടു സിലിണ്ടറില്‍ നിന്നും വെവ്വേറെ എക്സ്ഹോസ്റ്റ് പൈപ്പുകള്‍ ഉണ്ട്.
3200 rpm എന്ന കുറഞ്ഞ rpm-ല്‍ തന്നെ ഏറ്റവും ഉയര്ന്ന് (പീക്ക് ടോര്ക്ക്്) 80Nm ടോര്ക്ക് തരാന്‍ ഈ എഞ്ചിനു കഴിയും. കൂടിയ പവര്‍ 54.30 bhp @ 5900 rpm.
സീക്വന്ഷ്യ ല്‍ ഫുവല്‍ ഇന്ജെണക്ഷന്‍ (Multipoint Sequential Electronic Fuel Injection) ടൈപ്പ് എഞ്ചിന്‍ ആണ്. കാര്ബനരെട്ടര്‍ അല്ല.
ട്രാന്സ്മിചഷന്‍ : 5 ഗിയറുകള്‍ ഉണ്ട്. മള്ടിt പ്ലേറ്റ് വെറ്റ് ക്ലച്ച് ആണ്. വളരെ സോഫ്റ്റ്‌ ആയ ക്ലച്ച് ആണ്. ആയാസരഹിതമായി ഉപയോഗിക്കാം.
ബ്രെയ്ക്ക് : മുന്നിലും പിന്നിലും ഡിസ്ക് ബ്രെയ്ക്കുകള്‍ ഉണ്ട്.

പിന്നില്‍ 255 mm ഡിസ്ക്ക് ബ്രേയ്ക്കും മുന്നില്ട്രാ ക്ഷന്‍ കണ്ട്രോളോടു കൂടിയ 310 mm ഡിസ്ക്ക് ബ്രേയ്ക്കും.
200 കിലോ ഭാരമുള്ള ഈ ബൈക്കിനെ പിടിച്ചു നിര്ത്താ്ന്‍ ABS സംവിധാനവും ഉണ്ട്.

ലുക്ക്‌

കാഴ്ച്ചയില്‍ വളരെ സിമ്പിള്‍ ആയ ഡിസൈന്‍ ആണ് സ്ട്രീറ്റ് ട്വിന്‍. ഇതാവും ബേസിക് ആയ ഒരു ബൈക്കിന്റെമ രൂപം. എന്നാല്‍ അതിന്റെട ഭാഗങ്ങള്‍ എല്ലാം ആധുനികമാണ് ഒപ്പം ഉയര്‍ന്ന നിലവാരത്തില്‍ ഉള്ളതുമാണ്. ക്ലാസ്സിക്‌ ഡിസൈന്‍ ഉള്ള ബൈക്കിന്റെട ആധുനിക ആവിഷ്ക്കരണമാണ് സ്ട്രീറ്റ് ട്വിന്‍. ക്ലാസ്സിക്‌ ഡിസൈന്‍ ആരാധകര്ക്ക്ക ഇഷ്ട്ടപ്പെടുന്ന ഒരു രൂപമാണ് ഈ ബൈക്കിന്.

ട്രയംഫ് ബ്രാന്ഡ്പ‌ ഉള്ളില്‍ ഉള്ള വലിയ ഹെഡ് ലാംബ്, സ്ടെയിന്‍ ലെസ്സ് സ്റ്റീല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍ , എഞ്ചിന്‍ ഡിസൈന്‍ അങ്ങനെ പലതും ശ്രദ്ധ പിടിച്ചു പറ്റും.
ആധുനികമായ ഡിസ്ക് ബ്രെയ്ക്കുകള്‍, ഷോക്ക് അബ്സോര്ബിറുകള്‍, ഹാന്ഡിമല്‍ ബാര്‍, സ്വിച്ചുകള്‍ എന്നിവയ്ക്ക് പുറമേ സീറ്റിന് അടിയില്‍ usb ചാര്‍ജിങ് പോര്‍ട്ടും ഉണ്ട്.

ടാക്കോ മീറ്റര്‍ ഇല്ല എങ്കിലും മറ്റു പല വിവരങ്ങളും ആ ഒരേയൊരു സ്പീഡോ മീറ്ററില്‍ ലഭ്യമാണ്. ഫ്യുവല്‍ ഗെയ്ജ്, ഗിയര്‍ പൊസിഷന്‍, രണ്ടു ട്രിപ്പ്‌ മീറ്റര്‍, ഒപ്പം ശരാശരി മൈലേജ് ഒപ്പം ബാക്കിയുള്ള ഇന്ധനം കൊണ്ട് എത്ര ദൂരം കൂടി ഓടും എന്നും അറിയാം. ഇതിനെല്ലാം ഇടതു ഹാന്റിലില്‍ ‘ i ‘ എന്ന് എഴുതിയ സ്വിച്ച് ഉപയോഗിച്ചാല്‍ മതി.

റൈഡ് അനുഭവം.

എഞ്ചിന്‍ ഓണ്‍/ഓഫ്‌ സ്വിച്ച് തന്നെയാണ് സെല്‍ഫ് സ്റ്റാര്‍ട്ട് സ്വിച്ചും. മെല്ലെ ഒന്ന് ഞെക്കിയാല്‍ (സോഫ്റ്റ്‌ പുഷ്) എഞ്ചിന്‍ സ്റ്റാര്‍ട്ട് ആവും.

ബൈക്കിന്റെ 200 കിലോ ഭാരം അല്പ്പം അറിയാന്‍ ഉണ്ടു. ഓടിച്ചു തുടങ്ങുമ്പോള്‍ നമ്മളെ വലിച്ചു കൊണ്ട് പോകുന്ന ഒരു ഫീല്‍ ആണ് ഫാസ്റ്റ് ഗിയറില്‍. നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ ആവുമോ എന്നൊരു തോന്നല്‍ ഉണ്ടായി അപ്പോള്‍. പക്ഷെ പിന്നീടു അങ്ങോട്ട്‌ ആയാസരഹിതമായ യാത്ര ആയിരുന്നു. എഞ്ചിന്‍ refinement തരുന്ന സുഖം നന്നായി അനുഭവിച്ചു അറിയാം. ബൈക്കിന്റെ് ഭാരം പിന്നീടൊരിക്കലും അനുഭവപ്പെട്ടില്ല. സിറ്റിയിലെ തിരക്കിനിടയിലൂടെ സുഖമായി വളഞ്ഞും പുളഞ്ഞും സഞ്ചരിച്ചു.
റോയല്‍ എന്ഫീല്ഡിസന്റെ് 350 CC എന്‍ജിനുകള്‍ അഞ്ചാമത്തെ ഗിയറില്‍ 50 കിലോമീറ്റര്‍ / മണിക്കൂര്‍ വേഗതയില്‍ താഴെ ഓടിക്കാന്‍ പറ്റില്ല. 900 CC എഞ്ചിന്‍ ഇതു വേഗതയില്‍ ഓടിക്കേണ്ടി വരും എന്നൊരു സംശയം ഉണ്ടായിരുന്നു. എന്നാല്‍ താഴ്ന്ന rpm-ല്‍ തന്നെ ലഭ്യമാകുന്ന ഉയര്‍ന്ന ടോര്‍ക്ക് കാരണം ടോപ്‌ ഗിയറില്‍ 50 കിലോമീറ്റര്‍ / മണിക്കൂര്‍ വേഗതയില്‍ ഓടിക്കാന്‍ പറ്റി. 60 Km/hr – ല്‍ കൂടുതല്‍ വേഗതയില്‍ പോകുമ്പോള്‍ റൈഡിങ് അനുഭവം കൂടുതല്‍ സുഖകരമാണ്. ടാക്കോ മീറ്റര്‍ ഇല്ലാത്തതിനാല്‍ ആ വേഗതയിലെ rpm അറിയാന്‍ കഴിഞ്ഞില്ല.

അപ്പ് ഷിഫ്റ്റ് (മേന്മകള്‍)

ട്രയംഫ് എന്ന ബ്രാന്‍ഡ്, ക്ലാസിക് മോട്ടോര്‍ ബൈക്ക് ഡിസൈന്‍ എന്നിവയുടെ ആരാധകര്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന ഒരു ബൈക്കാണ്.

 ബോണേവില്ലെയെക്കള്‍ ഭാരം കുറവാണ്. നല്ല refined എഞ്ചിന്‍.
 ഉയര്‍ന്ന വേഗത 180 km/hr
 എഞ്ചിന്‍ ശബ്ദം നല്ല സുഖകരമാണ്, ഹാര്‍ലിയുടെ ബൈക്കുകള്‍ പോലെ ചുറ്റുമുള്ളവരെ ആലോസരപ്പെടുതുന്നതല്ല. പിന്നെ എപോഴെങ്ങിലും റോഡിലുള്ളവരുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ തോന്നിയാല്‍ ഒന്ന് ആക്സിലെറ്റര്‍ തിരിച്ച് ഉച്ചത്തില്‍ ഉള്ള ഒരു മുരള്‍ച്ച ഉണ്ടാക്കാം.
 ഓടിക്കാന്‍ വളരെ സുഖം. പവര്‍ & sudden acceleration വേണ്ടിടത്ത് പവറും വേഗത കുറച്ചു ഓടിക്കേണ്ടപ്പോള്‍ ഉയര്‍ന്ന ടോര്‍ക്ക് തരുന്ന വാഹനം.

ഡൗണ്‍ ഷിഫ്റ്റ് (പോരായ്മകള്‍)

12 ലിറ്റര്‍ പെട്രോള്‍ ടാങ്ക് അത്ര പോര എന്ന് തോന്നി. ലിറ്ററിന് 20-25 കിലോ മീറ്റര്‍ മൈലേജ് തരുന്ന ഒരു വാഹനത്തിനു കുറച്ചുകൂടി വലിയ ടാങ്ക് വേണം എന്ന് തോന്നി.

വില ഒരു ദോഷമായി പറയാന്‍ കഴിയില്ല. പക്ഷെ ലുക്കിനും റോഡ്‌ പ്രസന്‍സിനും വേണ്ടി ബൈക്ക് വാങ്ങുന്നവര്‍ ഉണ്ട്, അതാണ് ആഗ്രഹം എങ്കില്‍ ഇത്രയും വിലയ്ക്ക് ഈ ബൈക്ക് വാങ്ങിയാല്‍ ബൈക്കുകളെ പറ്റി വലിയ അറിവില്ലാത്തവര്ക്കും കാഴ്ചയില്‍ വിലകൂടിയ ബൈക്ക് ആണെന്ന് തോന്നണമെന്നില്ല.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *