Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
തിരുവോണദിനത്തിലും പട്ടിണി സമരമായി കെ എസ് ആര്‍ ടി സി ജീവനക്കാര്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

തിരുവോണദിനത്തിലും പട്ടിണി സമരമായി കെ എസ് ആര്‍ ടി സി ജീവനക്കാര്‍

By on September 4, 2017

ഇരിങ്ങാലക്കുട : കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരോട്‌ സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരേ തിരുവോണനാളില്‍ തൊഴിലാളികള്‍ ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ പട്ടിണി സമരം നടത്തി.

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കെ.എസ്‌.ആര്‍.ടി.സി തൊഴിലാളിളോടു കടുത്ത വഞ്ചന കാട്ടുകയാണെന്നാണു അവരുടെ പരാതി. ഇതില്‍ പ്രതിഷേധിച്ച്‌ കോര്‍പ്പറേഷനിലെ ജീവനക്കാരുടെ സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട്‌ ഡെമോക്രാറ്റിക്ക്‌ ഫെഡറേഷന്റെ (ടി.ഡി.എഫ്‌)നേതൃത്വത്തില്‍ തിരുവോണത്തിനു രാവിലെ 6 മുതല്‍ വൈകിട്ട്‌ ആറു വരെ പട്ടിണിസമരം നടത്താന്‍ തീരുമാനിച്ചത്‌. ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ സമരത്തിന് സംസ്‌ഥാനതലത്തില്‍ കോര്‍പ്പറേഷന്റെ 102 ഓഫീസുകള്‍ക്കു മുന്നിലും കെ.എസ്‌.ആര്‍.ടി.സി. തൊഴിലാളികള്‍ പട്ടിണി സമരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ സമരം പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ടി.വി ചാര്‍ളി ഉദ്‌ഘാടനം നിര്‍വഹിച്ചു.

ശമ്പളവിതരണവും ഡി.എ കുടിശിക നല്‍കലും അട്ടിമറിക്കുകയും അധിക ജോലി ഭാരം തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നതെന്നും, തൊഴിലാളികള്‍ക്കു അര്‍ഹതപ്പെട്ട വീക്കിലി ഓഫ്‌ പോലും ഭൂരിപക്ഷത്തിനും ലഭിക്കുന്നില്ലെന്നും, ഉപജീവന പോരാട്ടത്തിന്റെ ഭാഗമായാണ്‌ പട്ടിണി സമരം നടത്തുന്നതെന്നും നേതാക്കള്‍ അറിയിച്ചു.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *