Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പ്രണയത്തിന്റെ പഞ്ച തന്ത്രങ്ങളുമായി പ്രേമസൂത്രം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പ്രണയത്തിന്റെ പഞ്ച തന്ത്രങ്ങളുമായി പ്രേമസൂത്രം

By on September 5, 2017

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ ‍സംവിധാനം ചെയ്യുന്ന പ്രേമസൂത്രം ചിത്രീകരണം ആരംഭിച്ചു. കമലം ഫിലിംസിന്റെ ബാനറില്‍ടി ബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്. അശോകന്‍ ചെരുവിലിന്റെ ചെറു കഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിന്റെ പേരുപോലെ തന്നെ പ്രണയിക്കുന്നവര്‍ക്കൊരു പാഠപുസ്തകമാണ് പ്രേമസൂത്രം. ഒരു പ്രണയ ഗുരുവിന്റേയും, പ്രിയ ശിഷ്യന്റെയും പ്രണയ തന്ത്രങ്ങളുടെ രസകരമായ ആവിഷ്ക്കാരത്തിലൂടെ ഹൃദയസ്പര്‍ശിയായ ഒരു പ്രണയ കഥ കൂടി ചിത്രം പറയുന്നു. തൃശൂര്‍, ഗുരുവായൂര്‍, പാലക്കാട്, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
ചെമ്പന്‍ വിനോദ്, ധര്‍മജന്‍, ബാലു വര്‍ഗീസ്‌, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത്‌ രവി, ശശാങ്കന്‍, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോ ഡേവിസ്, കുഞ്ഞൂട്ടി, ചേതന്‍, ലിജോമോള്‍, അനുമോള്‍, അഞ്ജലി ഉപാസന, മഞ്ചു മറിമായം, എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറ സ്വരൂപ്‌ ഫിലിപ്പ്. സംഗീതം ഗോപി സുന്ദര്‍, ഗാനരചന ഹരിനാരായണന്‍, ജിജു അശോകന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു എഡിറ്റിംഗ് അയൂബ് ഖാന്‍.

ചിത്രത്തിന്റെ കൊ പ്രൊഡ്യുസേഴ്സ് ജെ എല്‍ ഫിലിംസിന്റെ ബാനറില്‍ – ലിറ്റി കെ ജോര്‍ജ് & ജീസ്‌ ലാസര്‍, ജയന്‍ മതിലകം, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ പോള്‍ ചെമ്പകശ്ശേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍. മേക്കപ്പ് അഞ്ജയ് രാജ് എസ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, ചീഫ് അസ്സോസിയേററ് ഡയറക്ടര്‍ പ്രവീണ്‍ ചന്ദ്രന്‍, അസ്സോസിയേററ് ഡയറക്ടെഴ്സ് ദീപു ബാലകൃഷ്ണന്‍, അബ്രു സൈമണ്‍,പ്രൊഡക്ഷന്‍എക്സിക്യൂട്ടീവ് എസ്സാ കെ. എസ്തപ്പാന്‍, പ്രൊജക്റ്റ്‌ കോര്‍ഡിനേറ്റര്‍ ജോസഫ്‌ കെ തോമാസ്‌, പി.ആര്‍.ഒ മഞ്ജൂ ഗോപിനാഥ്.

ഇരിങ്ങാലക്കുടയില്‍ നിന്ന് ക്യാമറക്ക് പുറകിലും, നിര്‍മാണ രംഗത്തേക്കും സിനിമ ബന്ധങ്ങള്‍ അധികം ഇല്ലാത്തവര്‍ പോലും കടന്നു വരുന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് ഇരിങ്ങാലക്കുടക്കാരുടെ പ്രൊഡക്ഷന്‍ സംരംഭങ്ങള്‍ ആയ കമലം ഫിലിംസ് & ജെ എല്‍ ഫിലിംസ് (www.facebook.com/TheJLFilms). മലയാള സിനിമക്ക് തന്നെ ഒരു പ്രചോദനം ആണ് പുതിയ പരീക്ഷണങ്ങള്‍ ആയി എത്തുന്ന ഈ പ്രോജക്ട്. ഈ കൂട്ടുകെട്ടിന് കരുത്തു പകരാന്‍ സിനിമയില്‍ തന്നെ സാന്നിധ്യം തെളിയിച്ച ഇരിങ്ങാലക്കുടക്കാരന്‍ ജിജു അശോകന്‍ എന്ന സംവിധായകനും

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *