Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഓണക്കാല മദ്യവില്‍പന ആയിരം കോടി ക്ലബിലേക്ക് ; പ്രമുഖ സ്ഥാനം ഇരിങ്ങാലക്കുടക്ക് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഓണക്കാല മദ്യവില്‍പന ആയിരം കോടി ക്ലബിലേക്ക് ; പ്രമുഖ സ്ഥാനം ഇരിങ്ങാലക്കുടക്ക്

By on September 5, 2017

ഇരിങ്ങാലക്കുട : മറ്റു മേഖലകളില്‍ എന്നും പുറകോട്ട് പോകുമ്പോഴും തോറ്റു മടങ്ങുമ്പോഴും മലയാളികള്‍ ഒരിക്കലും പുറകോട്ട് പോകാതെ 1984 മുതല്‍ പൂര്‍ണമായും എല്ലാവര്‍ഷവും പുതിയ റെക്കോര്ഡുര്‍കള്‍ തീര്‍ക്കുന്ന ഒരേ ഒരു മേഖലയായ മദ്യപാനത്തിന്റെ കാര്യത്തില്‍ ഈ ഓണക്കാലത്തും പുതിയ റെക്കോര്‍ഡ്.

ഓണക്കാലത്ത് കഴിഞ്ഞ എട്ടുദിവസം കൊണ്ട് കേരളത്തിലെ മദ്യപാനികള്‍ കുടിച്ചുതീര്‍ത്തത് 440 കോടിയിലധികം രൂപയുടെ മദ്യം. കൃത്യമായി പറഞ്ഞാല്‍ 440.60 കോടിയുടെ മദ്യമാണ് ഉത്രാടം വരെയുള്ള ദിവസം മലയാളി അകത്താക്കിയത്. ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓണത്തിന്റെ തലേദിവസമായ ഉത്രാട നാളില്‍ മാത്രം വിറ്റത് 71 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഉത്രാടദിവസം വിറ്റതിനേക്കാള്‍ 11.66 കോടി രൂപയുടെ അധികം മാദ്യമാണ് ഇന്നലെ വിറ്റത് കഴിഞ്ഞവര്‍ഷം 411.14 കോടി രൂപയുടെ മദ്യമാണ് ഓണക്കാലത്ത് മലയാളികള്‍ കുടിച്ചത്. ഇതാണ് ഇത്തവണ 440.60 കോടിയായി ഉയര്‍ന്നത്. 30 കോടിയോളം രൂപയുടെ വര്‍ധനവ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചുതീര്‍ത്തതിനുള്ള റെക്കോര്‍ഡ് ഇത്തവണയും ഇരിങ്ങാലക്കുട സ്വന്തമാക്കി. മുന്‍പ് പലവര്‍ഷങ്ങളിലും സമീപപ്രദേശമായ ചാലക്കുടിയും, കരുനാഗപ്പള്ളിയുമൊക്കെ അടുത്ത് തനെ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അവര്‍ ചിത്രങ്ങളില്‍ പോലും വന്നില്ല. കഴിഞ്ഞ വര്‍ഷവും ആദ്യമെത്തിയ ഇരിങ്ങാലക്കുടയുടെ ഉത്രാട ദിനത്തില്‍ മാത്രം വിറ്റഴിക്കപ്പെട്ട മദ്യത്തിന്റെ 53.85 ലക്ഷം രൂപയുടെ കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തുകയാണ് ഈ വര്ഷം 87.87 ലക്ഷത്തിലേക്ക് കുതിച്ചുയര്‍ന്നത് 34 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബാറുകളുടെ കണക്കുകള്‍ വ്യക്തമല്ല കഴിഞ്ഞ വര്ഷം ബാറുകള്‍ ഇല്ലാതിരുന്ന ഒരു സ്ഥിതി വിശേഷവും ഉണ്ടായിരുന്നു. കേരളത്തിലെ ബാറുകളിലെ മദ്യവില്പനയുടെ കണക്കുകൂടി പുറത്തുവരുന്നതോടെ സഹസ്രം കോടിയിലേക്ക് കടക്കുമെന്നാണ് അനൗദോഗിക കണക്കുകള്‍.

ഇരിങ്ങാലക്കുട ബിവറേജ് ഔട്ട് ലെറ്റിലെ ഓണദിനത്തിലെ മദ്യവില്പനയുടെ കണക്കുകള്‍

31/08/2017 വ്യാഴം 57 ലക്ഷം

02/09/2017 ശനിയാഴ്ച 85.85 ലക്ഷം

03/09/2017 ഞായര്‍ (ഉത്രാടം) 87.87 ലക്ഷം

04/09/2017 തിങ്കള്‍ (തിരുവോണം) 48.60 ലക്ഷം

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *