Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഷാപ്പിലെ കറികളുടെ കലവറയുമായി മാപ്രാണം ഷാപ്പ് വീണ്ടും തുറന്നു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഷാപ്പിലെ കറികളുടെ കലവറയുമായി മാപ്രാണം ഷാപ്പ് വീണ്ടും തുറന്നു

By on September 6, 2017

മാപ്രാണം : നാവില്‍ രുചിയൂറും കറികളും നാടന്‍ കള്ളുമായി വര്‍ഷങ്ങളുടെ പാരമ്പര്യത്തിലൂടെ ഏറെ പ്രസിദ്ധവുമായ, ഇരിങ്ങാലക്കുടക്കാരുടെ ഐഡന്റിറ്റി പ്ലെയ്‌സായിമാറിയ മാപ്രാണം ഷാപ്പ് വീണ്ടും തുറന്നു.

സുപ്രീകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്ന എക്സൈസ് വകുപ്പിന്‍റെ നടപടിയെത്തുടര്‍ന്നായിരുന്നു രണ്ടര വര്‍ഷത്തിന് മുന്‍പ് മാപ്രാണം ഷാപ്പടക്കം സംസ്ഥാനത്തെ 1300 കള്ള് ഷാപ്പുകള്‍ എക്സൈസ് അടച്ചുപൂട്ടിയത്. എന്നാല്‍ പുതിയ മദ്യനയം നിലവില്‍ വന്നതോടെയാണ് നേരത്തെ പൂട്ടുവീണ ബാറുകളോടോപ്പം മാപ്രാണം ഷാപ്പും തുറന്നത്.

ഷാപ്പ് പൂട്ടിയ നാള്‍മുതല്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നും സ്ഥിരമായി ആളുകള്‍ ഷാപ്പ് തുറക്കുന്നത് അറിയാനായി വിളിക്കാറുണ്ടെന്നും, എല്ലാ ഭാഗങ്ങളില്‍ നിന്നും ഇങ്ങനെ കിട്ടുന്ന പിന്തുണയാണ് ഷാപ്പ് വീണ്ടും തുറക്കുന്നതിനായുള്ള പ്രചോദനമെന്നും ഷാപ്പിലെ നടത്തിപ്പുകാരന്‍ ജോയ് ചേട്ടന്‍ പറയുന്നു.

പണ്ടത്തെ കാഴ്ചയില്‍ ഒരുമാറ്റവുമില്ലാതെ പൈസ വാങ്ങുന്ന ആമാടപ്പെട്ടിയില്‍ തനെ ചോക്കിന്‍ തുമ്പാല്‍ കണക്കെഴുതി. ഷാപ്പിലെ സ്‌പെഷ്യല്‍ മീന്‍പീര, കപ്പ, കടല, കരിമീന്‍ പൊള്ളിച്ചത്, മീന്‍ കറി, ഞണ്ട് റോസ്റ്റ്‌,കോഴി-താറാവ് എല്ലാം പതിവുപോലെ നിരത്തിവച്ച് ജോയേട്ടന്‍ റെഡിയാണ് വരുന്നവരെ സ്വികരിക്കാന്‍

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *