Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
കേരളത്തിലെ ആദ്യ ഗവണ്‍മെന്റ് ഓഫ് റോഡ് ട്രാക്ക് ഇരിങ്ങാലക്കുടയില്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

കേരളത്തിലെ ആദ്യ ഗവണ്‍മെന്റ് ഓഫ് റോഡ് ട്രാക്ക് ഇരിങ്ങാലക്കുടയില്‍

By on September 10, 2017

ഇരിങ്ങാലക്കുട : ഓഫ് റോഡ് ഡ്രൈവ് ഇഷ്ട്ടപെടുന്ന യാത്രികര്‍ക്ക് ഇനി മുതല്‍ കോട്ടമലയോ ഉളുപ്പുണ്ണിയോ ഒന്നും തേടിപോകേണ്ട കാര്യമില്ല. അതിലും സുരക്ഷിതമായി, ശക്തമായ കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലാതെ വളരെ നല്ല രീതിയില്‍ ഓഫ് റോഡ് റൈഡേഴ്സിന് മാത്രം ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള സൗകര്യത്തിലാണ് ഇരിങ്ങാലക്കുട ഠാണാവു മുതല്‍ പോട്ട ബൈപാസ്സ് റോഡ് വരെയുള്ള 13 കിലോ മീറ്ററോളം ദൂരം ഇരിങ്ങാലക്കുടയിലെ പി ഡബ്ല്യൂ ഡി അധികാരികള്‍ ഒരുക്കി കൊടുത്തിരിക്കുന്നത്. ഠാണാവില്‍ നിന്നും ചെറിയ രീതിയില്‍ ആരംഭിക്കുന്ന കുഴികള്‍ പുല്ലൂര്‍ ഐ ടി സി മുതല്‍ കൂടിവന്ന് റോഡ് പൂര്‍ണമായും കുഴിയാകുന്ന രീതിയും പിന്നിട് അങ്ങോട്ട് റോഡ് കുഴി.. റോഡ് കുഴി.. എന്നിങ്ങനെയുള്ള ഒരു സവിശേഷരീതിയിലാണ് റോഡ് ഇപ്പോള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

മറ്റൊരിടത്തും കാണാന്‍ കഴിയാത്ത സവിശേഷത എന്തെന്നാല്‍ വാഹനം കുഴികളില്‍ വീണാലും ടയറുകള്‍ മണ്ണിലേക്കോ ചെളിയിലേക്കോ പോകുന്നില്ല എന്നതാണ് അതിനായി പതിനൊന്ന് വര്ഷം മുന്‍പ് ചെയ്ത റോഡ് കേടുകൂടാതെ സുരക്ഷിതമായ അടിയിലെ ഒരു ലെയറായി ഉണ്ടെന്നുള്ളതാണ്. അതിന് ശേഷം കഴിഞ്ഞ വര്‍ഷം കോടികള്‍ മുടക്കി ഒരു കൊല്ലത്തിനിടക്ക് രണ്ടുതവണ ചെയ്ത മെക്കാഡം ടാറിങ്ങ് മെറ്റലിളകി റോഡിന്റെ വശങ്ങളിലേയ്ക്ക് തള്ളിപ്പോയ അവസ്ഥയായതിനാല്‍ വണ്ടിയുടെ ടയറുകള്‍ പഞ്ചര്‍ ആകുമെന്നോ ചെളിയില്‍ ആണ്ടുപോകുമോ എന്നുള്ള എല്ലാ ഭയാശങ്കകളെയും മാറ്റിവെക്കാം. അങ്ങനെഅത്രക്ക് സുന്ദരമായ ഒരു ഓഫ് റോഡ് അനുഭവം ഒരുക്കിത്തരുന്നതില്‍ പി ഡബ്യു ഡിക്കും നമ്മുടെ ജനപ്രതിനിധികളും വളരെയധികം പ്രശംസ അര്‍ഹിക്കുന്നു.

മെക്കാഡം ടാറിങ്ങിലെ അഴിമതിയും നിലവാര തകര്‍ച്ചയുമാണ് റോഡ് തകരാന്‍ കാരണം എന്ന് നാട്ടുകാര്‍ക്ക് ആരോപണമുണ്ടെങ്കിലും, സാധാരണ യാത്രക്കാര്‍ക്ക് ഈ വഴിയിലേക്ക് പ്രവേശനമില്ലെന്നും ഓഫ് റോഡ് ഡ്രൈവേര്‍സ് ഒണ്‍ലിയെന്നും ഒരു ബോര്‍ഡ് കൂടി സ്ഥാപിക്കണമെന്നാണ് ഇരിങ്ങാലക്കുട ഓണ്‍ലൈനിന്റെ ഒരു അഭിപ്രായം

About Ranjith Ramachandran

One Comment

  1. Ramesh Menon

    September 10, 2017 at 1:17 pm

    ഒരു പ്രധാന കാര്യം ലേഖകൻ വിട്ടുപോയി. ഈ റോഡിലാണ്, ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശത്തെയും യുവാക്കൾ ബൈക്ക് റേസിംഗ് പഠിക്കുന്നത്. അതിരാവിലെ അഞ്ചോ എട്ടോ മിനിറ്റ് കൊണ്ട് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പിടിക്കുന്നതും വൈകീട്ട് കൊടകരയിലെയും മറ്റു സമീപ പ്രദേശത്തെ കോളേജുകളിൽ നിന്ന് ക്ലാസ് കഴിഞ്ഞു രണ്ടും മൂന്നും പേരുമായി ബൈക്ക്കളിൽ പാഞ്ഞു നേരത്തെ വീട് പിടിക്കാൻ പായുന്ന യുവാക്കളും നിത്യ കാഴ്ച. അപകടത്തിൽ പെടാതെ കടന്നു പോകുന്ന ഓരോ ദിനവും അവരുടെ കുടുംബാംഗങ്ങളുടെ പ്രാർത്ഥനയുടെ ഫലം.

Leave a Reply

Your email address will not be published. Required fields are marked *