Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഡ്രൈവര്‍മാരില്ല കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ മുടങ്ങുന്നു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഡ്രൈവര്‍മാരില്ല കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ മുടങ്ങുന്നു

By on September 11, 2017

ഇരിങ്ങാലക്കുട : ജീവനക്കാരില്ലാത്തതിനാലും പലപ്പോഴും ഹാജരാവാത്തതിനാലും ഇരിങ്ങാലക്കുട കെ.എസ്.ആര്.ടി.സി ഓപ്പറേറ്റിംഗ്‌ സെന്ററില്‍ നിന്നുള്ള പല സര്‍വീസുകളും നിരന്തരമായി മുടങ്ങുന്നു പ്രധാനമായും ഇരിങ്ങാലക്കുട കൊടുങ്ങലൂര്‍ റൂട്ട്, മതിലകം റൂട് എറണാകുളം ബസ്സുകളാണ് മുടങ്ങുന്നത്. ഡ്രൈവര്‍മാരെ നിയമിക്കാത്തതാണ് ഒരു പ്രധാനകാരണമായി ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത് ഇരിങ്ങാലക്കുടയില്‍ തന്നെ അഞ്ചോളം ഡ്രൈവേഴ്‌സിന്റെ കുറവ് ഉണ്ട് അത് ഉടനടി പരിഹരിച്ചില്ലെങ്കില്‍ ഇത് തുടരുമെന്നും അവര്‍ പറഞ്ഞു 22 സര്‍വീസുകളാണ് ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ്‌ സെന്ററില്‍ നിന്നും നിലവിലുള്ളത് അതില്‍ 17 സര്‍വീസുകളും ലാഭത്തിലിരിക്കെയാണ് ഇങ്ങനെ സര്‍വീസുകള്‍ കട്ട് ആകുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *