Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പുലിയൂരിലെ മുരുകന്‍ വീണ്ടും എത്തുന്നു ഇരിങ്ങാലക്കുടയില്‍ നിന്നും - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പുലിയൂരിലെ മുരുകന്‍ വീണ്ടും എത്തുന്നു ഇരിങ്ങാലക്കുടയില്‍ നിന്നും

By on September 18, 2017

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു മുന്നേറിയ പുലിയൂരിലെ പുലിമുരുകന്‍ ക്രിസ്മസ് രാവുകളിലെ സിനിമ ശാലകള്‍ ഇളക്കിമറിക്കാനായി തിരിച്ചെത്തുകയാണ്. ഇപ്പോള്‍ പെട്ടന്ന് മനസ്സില്‍ കടന്നുവരിക പുലിമുരുകന്റെ രണ്ടാംഭാഗം വരുന്നുണ്ട് എന്നായിരിക്കും എന്നാല്‍ അങ്ങനെയല്ല.

സിനിമ സ്വപനങ്ങള്‍ കാണാത്തവരായി ഒരാള്‍ പോലുമുണ്ടാവില്ല. അങ്ങനെയുള്ളവരുടെ കഥകള്‍ സിനിമക്കുള്ളില്‍ തനെ പല പ്രാവശ്യം നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഒരു ദേശം ഒരു താരത്തെ തിരിച്ചറിഞ്ഞ കഥയുമായാണ് സുവര്ണപുരുഷന്‍ എന്ന മലയാള ചിത്രം ഒരുങ്ങുന്നത്..

ഇരിങ്ങാലക്കുട ദേശത്തെ മോഹല്‍ലാല്‍ ആരാധകരുടെ പുലിമുരുകന്‍ എന്ന ചിത്രം ഇറങ്ങുന്നതുവരെയുള്ള വരെയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. സിനിമ മേഖലയിലേക്ക് വളരെ വലിയ നടിനടന്മാരേയും സാങ്കേതിക പ്രവര്‍ത്തകരെയും സംഭാവന നല്‍കിയിട്ടുള്ള ഇരിങ്ങാലക്കുടയില്‍ നിന്നും പൂര്‍ണമായും ഇരിങ്ങാലക്കുടയില്‍ ചിത്രികരിക്കുന്ന സിനിമയുടെ അണിയറയിലും ഇരിങ്ങാലക്കുടക്കാര്‍ തന്നെയാണ് ഉള്ളത്.

പുതുമുഖ സംവിധായകന്‍ സുനില്‍ പൂവേലി കഥയും, തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പ്രേമസൂത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്ന ജെ എല്‍ ഫിലിംസിന്റെ ബാനറില്‍
ലിറ്റി ജോര്‍ജ് & ജീസ് ലാസര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഇന്നസെന്റ്, ശ്രീജിത് രവി, സുനില്‍ സുഗത, മനു, കലാഭവന്‍ ജോഷി, കലിംഗ ശശി, ബിജുക്കുട്ടന്‍, കോട്ടയം പ്രദീപ്, സതീശ് മേനോന്‍,യഹിയ കാദര്‍, ബിജു കൊടുങ്ങല്ലൂര്‍, രാജേഷ് തംബുരു, ജയേഷ്, ഇടവേള ബാബു, ലെന, അഞ്ജലി, കൊളപ്പുള്ളി ലീല എന്നിവരെ കൂടാതെ അറുപതോളം പുതുമുഖങ്ങളും അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഷിജു ഗുരുവായൂർ.

പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ഷിന്റോ ഇരിങ്ങാലക്കുട, എഡിറ്റിംഗ് വിഷ്ണു വേണുഗോപാല്‍, ഗാനരചന കലാഭവന്‍ മണികണ്ഠന്‍, ആര്‍ട്ട് സുനില്‍ ലാവണ്യ, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്ഷന്‍ രതീഷ് ഷൊര്‍ണ്ണൂര്‍, അസ്സോസിയേറ്റ് ഡയറക്ടേര്‍സ് ലിജീഷ് മുല്ലേഴത്ത്, കൃഷ്‌ണപ്രസാദ് ജയന്‍, അസ്സോസിയേറ്റ് ക്യാമറ നിധിന്‍ രാധാകൃഷ്ണന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ഫിജോ ജോസഫ്, പി ആര്‍ ഒ. എ എസ് ദിനേശ്, സ്റ്റില്‍സ് ഗിരിശങ്കര്‍, അസിസ്റ്റന്റ് സ്റ്റില്‍സ് രോഹിത്ത് പ്രകാശ്, ക്രീയേറ്റീവ് ടീം അതുല്‍ ആര്‍, ശരത് പദ്മനാഭന്‍, ഡാനില്‍ ഡേവിസ്,സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, മ്യൂസിക് ദേജാവു എന്നിവരും പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ മാഗസിന്‍ മീഡിയ, നമ്മുടെ ഇരിങ്ങാലക്കുട & ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ എന്നിവരും നിര്‍വഹിക്കുന്നു. ക്രിസ്തുമസ് റീലീസായിട്ടാണ് ചിത്രമെത്തുന്നത്..

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *