Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
മാപ്രാണം ഷാപ്പിലെ സ്‌പെഷ്യല്‍ മീന്‍കറി - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

മാപ്രാണം ഷാപ്പിലെ സ്‌പെഷ്യല്‍ മീന്‍കറി

By on September 20, 2017

മാപ്രാണം ഷാപ്പിലെ കറികളുടെ സ്വാദ് കേട്ടറിഞ്ഞ് വിദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കള്ള് ഷാപ്പ് എന്നതിലുപരി ഇവിടത്തെ കറികളുടെ രുചിയെ തേടിവരുന്ന കുടുംബങ്ങളും വളരെയാണ് അതില്‍ എന്നും സ്‌പെഷ്യല്‍ ഷാപ്പിലെ മീന്‍ കറിയാണ് അതിന്റെ പാചകവിധി ചോദിക്കാത്ത പാചകറാണികളും കുറവാണ് പക്ഷേ അത് ഷാപ്പിലെ ജോയേട്ടന്റെ ട്രൈഡ് സീക്രട്ട് ആണ് എന്നാല്‍ അത് ജോയേട്ടന്‍ നമ്മുക്കായി മനസ്സ് തുറന്നപ്പോള്‍

കള്ളുഷാപ്പിലെ മീന്‍ കറിയുടെ പാചകവിധി താഴെക്കൊടുക്കുന്നു..

ആവശ്യമുള്ള സാധനങ്ങള്‍

1. മീന്‍ (1/2 കിലൊ.അയില,ചാള, ദശയുള്ള ചെറിയ മീന്‍. കഴുകി വൃത്തിയായി കഷണങ്ങളാക്കിയത് )
2. മുളക് പൊടി ( 2 റ്റിസ്പൂണ്‍)
3. വറ്റല്‍ മുളക് (4 എണ്ണം)
4. കറിവേപ്പില ആവശ്യത്തിന്.
5. മഞ്ഞള്‍ പൊടി.(1/2 ടിസ്പൂണ്‍)
6. വെളിച്ചെണ്ണ. (ആവശ്യത്തിന് / 2 or 3 Table spoon)
7. പച്ച വാളന്‍പുളി (4 എണ്ണം പുഴുങ്ങി പിഴിഞ്ഞ് ചാറെടുക്കുക) / 4 കഷണം കുടമ്പുളി.

പാചക വിധി.

മണ്‍ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. ചട്ടി തുണികൊണ്ട് പിടിച്ച് എണ്ണ ചട്ടിയുടെ വശങ്ങളിലേക്ക് പരത്തുക. എണ്ണ ചൂടായാല്‍ വറ്റല്‍ മുളക് രണ്ടായി കീറി ചേര്‍ക്കുക. പിന്നീട് വേപ്പില.വേപ്പില പൊട്ടിയാല്‍ മഞ്ഞള്‍ പൊടി ചേര്‍ത്തിളക്കുക. പിന്നീട് മുളക്പൊടി ചേര്‍ക്കുക. തീ കുറച്ച് മുളക് പകുതി മൂക്കുന്നതുവരെ കാക്കുക. അധികം മൂക്കരുത്.
പിന്നീട് വാളന്‍പുളിയുടെ വെള്ളമോ കുടമ്പുളിയോ ചേര്‍ക്കുക. അത്യാവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളക്കുന്നതു വരെ കാത്തു നില്ക്കുക. തിളച്ചാല്‍ അത്യാവശ്യത്തിന്‍ ഉപ്പും ചേര്‍ത്ത് മീന്‍ ചേര്‍ക്കുക. തീകുറച്ച് മീന്‍ വേവിക്കുക. മൂടി വെക്കരുത്. കുറുകിയ അവസ്ഥയില്‍ ചട്ടി ഇറക്കാം.
ഈ കറി രണ്ടുമൂന്നു ദിവസം വരെ കേടാവാതെ ഇരിക്കും.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *