Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പറവ പോലെ ഉയര്‍ന്നും താഴ്ന്നും സഞ്ചരിക്കുന്നവരുടെ ജീവിതകഥയുമായി പറവ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പറവ പോലെ ഉയര്‍ന്നും താഴ്ന്നും സഞ്ചരിക്കുന്നവരുടെ ജീവിതകഥയുമായി പറവ

By on September 21, 2017

മലയാളി പ്രേക്ഷകരുടെ പ്രിയ തരാം സൗബിന്‍ ഷാഹീര്‍ ആദ്യമായി സംവിധാനം ചെയ്യുകയും, ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് നിര്‍മ്മിക്കുകയും ചെയ്യുന്ന ചിത്രം. കൂടാതെ ശക്തമായ ദുല്‍ക്കര്‍സല്‍മാന്‍ കഥാപാത്രവും. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട പറവ തീയറ്ററില്‍ പറന്നുയര്‍ന്നപ്പോള്‍ അത് മലയാളത്തിനു അത്ര പരിചയമില്ലാത്ത സിനിമ അനുഭവമാണ് സമ്മാനിക്കുന്നത്. കൊച്ചി സിനിമകള്‍ കണ്ടു പരിചയമുള്ള മലയാളിക്ക് ഇത് വരെ കാണാത്ത ഒരു കൊച്ചിക്കാഴ്ചയാണ് ഈ ചിത്രം നല്‍കുന്നത്

രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രം പറവ പോലെ ഉയര്‍ന്നും താഴ്ന്നും സഞ്ചരിക്കുന്നവരുടെ ജീവിതമാണ് പറയുന്നത്. പ്രാവ് പറത്തല്‍ വിനോദവും മത്സരവുമായി കരുതുന്ന മട്ടാഞ്ചേരിക്കാരുടെ കഥയാണ് അല്ല ജീവിതമാണ് ഈ സിനിമ. പ്രാവുകളെ ജീവന് തുല്യം സ്നേഹിക്കുന്ന ഇര്‍ഷാദ് , ഹസീബ് എന്നീ കൂട്ടുകാരില്‍ തുടങ്ങി അവരുടെ കണ്ണുകളിലൂടെ ,മട്ടാഞ്ചേരിയുടെ ഇടവഴികളിലൂടെ , അനേകം ജീവിതങ്ങളിലൂടെ നമ്മളെയും സഞ്ചരിപ്പിക്കുന്നതാണ് ചിത്രം.

കുട്ടികളുടെ ലോകം പറവയാണെങ്കിലും അവരുടെ സ്കൂളും, വീടും, കൂട്ടുകാരും, നാട്ടുകാരും , നല്ല കാഴ്ചാ സന്ദര്‍ഭങ്ങളും പറവ നല്‍കുന്നുണ്ട് അതോടൊപ്പം ആവശ്യത്തിനുമാത്രമായാണ് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുള്ളു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്.

ഇര്‍ഷാദിന്റെ ഇക്കയായി ഷൈന്‍ നിഗവും, വാപ്പയുടെ വേഷത്തില്‍ സിദ്ധിക്കും, ഹരിശ്രീ അശോകനും തങ്ങളുടെ കഥാപാത്രങ്ങള്‍ പതിവുപോലെ മികച്ചതാക്കി. ഏതാണ്ട് ഇരുപത്തഞ്ചു മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന കഥാഗതിയില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു കഥാപാത്രം ആയി ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ നിറഞ്ഞുനിക്കുന്നു . ശ്രീനാഥ് ഭാസി , ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ശ്രിന്ദ, ഗ്രിഗറി ജേക്കബ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. സംവിധായകന്‍ സൗബിന്‍ ഷാഹീറിന്റെ പ്രതിനായക വേഷവും ആഷിക് അബുവിന്റെ അതിഥിവേഷവും പരാമര്ശിക്കാതിരിക്കാന്‍ കഴിയില്ല.

ചിത്രത്തിലെത്തുന്ന അഭിനേതാക്കളെ പ്രാവുകളടക്കം ഒരിക്കലും അഭിനേതാക്കളായി തോന്നിയില്ല എന്നതാണ് സൗബിന്റെ കാസ്റ്റിങ്ങിന്റെ വിജയം. കവല മുക്കില്‍ ചായ കുടിക്കുന്നവര്‍ മുതല്‍ സ്കൂളിലെ ടീച്ചറുവരെ സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ കൂടെകൂട്ടുന്നു . ലിറ്റില്‍ സ്വായമ്പ് പോളിന്റെ ക്യാമറയെകുറിച്ച് പരാമര്ശിക്കാതിരിക്കാന്‍ കഴിയില്ല. പല ഷോര്‍ട്ടിലും പ്രാവുകള്‍ക്കൊപ്പം ക്യാമറ പറക്കുകയും, സംഘട്ടന രംഗങ്ങളില്‍ അതിനോടൊപ്പം ഒഴുകുകയായിരുന്നു. വിരസമായേക്കാവുന്ന പല രംഗങ്ങളെയും രക്ഷപ്പെടുത്തിയെടുക്കുന്നതില്‍ റെക്സ് വിജയന്റെ പശ്ചാത്തലസംഗീതത്തിനും കഴിഞ്ഞു. ചോക്കുകള്‍ കൊണ്ട് ചുവരില്‍ എഴുതി ചേര്‍ക്കുന്ന ക്രെഡിറ്റ്സില്‍ ഒരു പുതുമയായിരുന്നു. മഹേഷിന്റെ പ്രതികാരം ചാപ്പാകുരിശ് എന്നി ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധം സംഘട്ടന രംഗങ്ങള്‍ വളരെ നാച്ചുറലായാണ് ഇതിലും ചിത്രീകരിച്ചിരിക്കുന്നത്. അല്‍പ്പംകൂടി കെട്ടുറപ്പുള്ള കഥയും ആദ്യ പകുതിയോളം ഉയരുന്ന രണ്ടാം പകുതി കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ വര്ഷത്തെ ഒരു ബെസ്റ്റ് ചിത്രമായേനെ പറവ. എങ്കിലും സൗബിന്‍ ഷാഹീര്‍ എന്ന സംവിധായകനില്‍ നിന്നും ഇനിയും വളരെയധികം പ്രതീക്ഷിക്കാനുണ്ടെന്ന് ഈ ചിത്രം അടിവരയിടുന്നു. അതികം പ്രതീക്ഷകള്‍ വയ്ക്കാതെ നിങ്ങള്‍ക്ക് ഈ ചിത്രത്തിനു പോകാം എങ്കില്‍ കണ്ടിരിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും ഇത്

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *