Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ക്യാന്‍സര്‍ രോഗത്തെ മഹാമാരിയായി കാണേണ്ട കാലം കഴിഞ്ഞു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ക്യാന്‍സര്‍ രോഗത്തെ മഹാമാരിയായി കാണേണ്ട കാലം കഴിഞ്ഞു

By on September 25, 2017

ഇരിങ്ങാലക്കുട :ക്യാന്‍സര്‍ രോഗത്തെ മഹാമാരിയായി കാണേണ്ട കാലം കഴിഞ്ഞുവെന്നും മറ്റുസധാരണ രോഗങ്ങലെപോലെതനെ ഒന്നായി ഇതിനെയും കാണേണ്ട സമയമായിയെന്നും ആര്‍ സി സിയിലെ ക്യാന്‍സര്‍ രോഗ വിദക്തന്‍ ഡോക്ടര്‍ രാജീവ്‌ പറഞ്ഞു. ഇന്നും ക്യാന്‍സര്‍ രോഗത്തെ അറിയുന്നതിനുള്ള സാധാരണ പരിശോധങ്ങളെപോലും ഭയക്കുന്ന ആ ഒരു ചിന്തഗതിയെയാണ് നമ്മള്‍ ആദ്യമായി ദൂരെ കളയെണ്ടാത്, എന്നുകരുതി പ്രതിമാസ പരിശോധനകല്പോലെ ഇതില്‍ എര്പെടുന്നതും ഇതിന്റെ നല്ല ലക്ഷണമല്ലയെന്നും ഡോകാട്ര്‍ കൂടിചെര്‍ത്തു. ക്യാൻസർ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഔര്‍ ഐ ജെ കെ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യക്യത്തില്‍ സങ്കടിപ്പിച്ച ക്യാൻസറിനെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ക്യാന്‍സര്‍ ബാധിധാരായ നിര്‍ധന രോഗികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിനായുള്ള ഒരു കര്‍മ്മ പരിപാടിക്കും ഡോ രാജീവിന്റെ നേതൃത്വത്തില്‍ നമ്മുടെ ഇരിങ്ങാലക്കുട ഫേസ്ബുക്ക്‌ കൂട്ടായ്മയും ചേര്‍ന്ന് തുടക്കം കുറിച്ചു. ചടങ്ങില്‍ സോമന്‍ വര്‍ഗ്ഗിസ്, നമ്മുടെ ഇരിങ്ങാലക്കുട പ്രസിഡന്റെ ജോസ് മൊയലന്‍ ,ട്രഷറര്‍ ജീസ്‌ ലാസര്‍,വിന്‍സ് ജോസ് , സെന്റ്‌ ജോസഫ്‌ കോളേജ് ഹിന്ദി വിഭാഗം മേധാവി റോസ് ആന്റോ തുടങ്ങിയവരും പങ്കെടുത്തു.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *