Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പുല്ലുരിലെ അപകട വളവ് നിവരുമോ ? പണികള്‍ ആരംഭിച്ചു … - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പുല്ലുരിലെ അപകട വളവ് നിവരുമോ ? പണികള്‍ ആരംഭിച്ചു …

By on September 25, 2017

പുല്ലൂര്‍ : വര്‍ഷങ്ങളായി അപകടപരമ്പരകളില്‍ നിറഞ്ഞ ഇരിങ്ങാലക്കുടയിലെ ഒരു പ്രധാന അപകട മേ​​ഖ​​ല​​യായ പുല്ലൂര്‍ വളവില്‍ ശാസ്ത്രീയമായ റോഡ്‌ പുനര്‍നിര്മാണ്ണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പോട്ട-മൂന്നുപീടിക സംസ്ഥാനപാതയില്‍ പുല്ലൂര്‍ മിഷന്‍ ഹോസ്​പിറ്റലിനു സമീപത്തായാണ് സ്ഥിരമായി അപകടമുണ്ടാകുന്ന വളവുള്ളത്. വളവില്‍ അപകടമൊഴിവാക്കുന്നതിനായി സിഗ്നല്‍ ലൈറ്റും ഹമ്പുകളും സ്ഥാപിച്ചിരുന്നുവെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല. പിന്നെയും അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് 2012ല്‍ പി.ഡബ്ല്യൂ.ഡി. വളവൊഴിവാക്കിക്കൊണ്ടുള്ള റോഡിനായി സ്ഥലം അടയാളപ്പെടുത്തിയത്.

എന്നാല്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള പി.ഡബ്ല്യൂ.ഡി. നീക്കം രാഷ്ട്രീയമായ ഇടപെടലുകളെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് അപകടവളവ് ഒഴിവാക്കുന്ന പ്രവര്‍ത്തനത്തിന് 1.95 കോടിരൂപ അനുവദിച്ചത്. പലയിടങ്ങളിലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കാനായിട്ടില്ലെന്ന് ആക്ഷേപമുയരുന്നതിനിടയിലാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് വളവ് തിര്‍ക്കുന്നതിനായി റോഡരികിലെ സ്ഥലം ജെ.സി.ബി. ഉപയോഗിച്ച് വൃത്തിയാക്കുകയും ആ ഭാഗത്ത് ഇപ്പോള്‍ റോഡ്‌ പണികള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നത്.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *