Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
അധികൃതരുടെ അനാസ്ഥ ജലസംഭരണി നാശത്തിലേക്ക് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

അധികൃതരുടെ അനാസ്ഥ ജലസംഭരണി നാശത്തിലേക്ക്

By on October 1, 2017

പടിയൂര്‍ : കുടിവെള്ളത്തിനായി നാട് കേഴുമ്പോഴും ലക്ഷങ്ങള്‍ ചിലവഴിച്ച് പണിതീര്‍ത്ത ജലസംഭരണി വെള്ളം ശേഖരിക്കാനാകാതെ നാശത്തിലേക്ക് നീങ്ങുന്നു.

വാട്ടര്‍ അതോറിട്ടിയുടെ കീഴില്‍ പടിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ മാരാംകുളത്തിന്‌ സമീപത്ത് സ്ഥിതിചെയ്യുന്ന ഓവര്‍ഹെഡ് ടാങ്കാണ് അധികൃതരുടെ അനാസ്ഥമൂലം നാശോന്മുഖമാകുന്നത്.

രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് ജില്ലാപഞ്ചായത്തില്‍ നിന്നുള്ള പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച് എട്ട് വര്‍ഷം മുന്‍പ് പണിതീര്‍ത്ത ഒരുലക്ഷം ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ടാങ്കില്‍ ഒരുനാള്‍പോലും വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ടാങ്കിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പുകളുടെയും, മോട്ടോറുകളുടേയും എസ്റ്റിമേറ്റ് ജില്ലാപഞ്ചായത്തിന് വാട്ടര്‍ അതോറിറ്റി നല്‍കിയിരുന്നെങ്കിലും ഏകദേശം 90 ലക്ഷം രൂപ ചിലവ് വരുന്ന അനുബന്ധ പ്രവര്‍ത്തികള്‍ക്ക് പണമില്ലാത്തതിനാല്‍ പണികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

പിന്നീട് സമീപപ്രദേശങ്ങളില്‍ നിന്ന് അനുയോജ്യമായ ജലസ്രോതസ്സ് കണ്ടെത്തി ടാങ്കില്‍ വെള്ളമെത്തിക്കാനുള്ള ഒരു കുടിവെള്ള പദ്ധതിക്ക് പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചിരുന്നെങ്കിലും ഇതിനാവശ്യമായ ശുദ്ധജലം കണ്ടത്താന്‍ കഴിയാത്തതിനാല്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് വാര്‍ഡ്‌ മെമ്പര്‍ സുനന്ദ ഉണ്ണികൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിപ്രകാരം ഈ വിഷയത്തിലുള്ള സര്‍ക്കാരിന്റെ സാമ്പത്തിക നഷ്ട്ടം ഒഴിവാക്കുന്നതിനായി നബാര്‍ഡിന്റെ സഹായത്തോടെ നാല് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന സമ്പൂര്‍ണ്ണ കുടിവെള്ളപദ്ധതിക്കായി സ്ഥാപിക്കുന്ന പൈപ്പില്‍ നിന്ന് ടാങ്കിലേക്ക് വെള്ളമെത്തിക്കുവാനും ഈ പദ്ധതിക്കായി ചിലവുവരുന്ന 7.4 ലക്ഷം രൂപ ജില്ലാപഞ്ചായത്തും, പഞ്ചായത്തും സംയോജിതമായി കണ്ടെത്തണമെന്നും ഉത്തരവുണ്ടായി.

എന്നാല്‍ സമ്പൂര്‍ണ്ണ കുടിവെള്ളപദ്ധതി അവസാന ഘട്ടത്തിലെത്തിയിട്ടും പടിയൂരിലെ സംഭരണി ഉപയോഗക്ഷമമാക്കാന്‍ കഴിയാത്ത അധികാരികളുടെ വാക്കുകള്‍ പ്രഹസനങ്ങളായി തുടരുകയാണ്.

 

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *