Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
സുവര്‍ണപുരുഷന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധനേടുന്നു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

സുവര്‍ണപുരുഷന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധനേടുന്നു

By on September 30, 2017

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സിന്ധു, അക്കര എന്നി സിനിമാശാലകളിലും കോഫിട്രീലുമായി കഴിഞ്ഞ ഒരുമാസത്തോളമായി ചിത്രികരണം നടക്കുന്ന സുവര്‍ണപുരുഷന്‍ എന്ന ചിത്രം വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടുന്നു. സിനിമാശാലയുമായി ബന്ധപെട്ടു കഥപറയുന്ന ചിത്രത്തിന് വളരെയധികം പുതുമുഖങ്ങളെ ആവശ്യമെന്നിരിക്കെ നാട്ടുകാരുടെ വന്‍ പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓരോ ദിവസവും വളരെയതികം ആളുകളാണ് ചിത്രികരണത്തിന്റെ ഭാഗമാവാനും കാണുന്നതിനായും എത്തിച്ചേരുന്നത്. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്നാ മലയാളത്തിലെ ആദ്യത്തെ ജനകീയ സിനിമയെ അനുസ്മരിപ്പിക്കുന്ന ഒരു രീതിയിലാണ്‌ സുവര്‍ണപുരുഷന്റെയും ചിത്രികരണത്തിലെ ജനങ്ങളുടെ പങ്കാളിത്തമെന്നും അത് അടുത്തകാലത്തായി ഒരു ചിത്രത്തിന്റെയും ചിത്രികരണ വേളയിലും അനുഭവപെട്ടിടില്ലയെന്നും സിനിമ നിരുപകര്‍ വിലയിരുത്തുന്നു.

പൂര്‍ണമായും ഒരു ദേശത്തിന്റെയും അവിടത്തെ ഒരു സിനിമ ശാലയിലെ ഒരു സിനിമ റിലിസിംഗ് ദിവസത്തെ കഥപറയുന്ന ചിത്രം വളരെയതികം സസ്പെന്‍സും നര്‍മ്മവും യുവത്വത്തിന്റെ ആ​ഘോ​ഷങ്ങളും നിറഞ്ഞ എല്ലാത്തരം ആളുകള്‍ക്കുമായുള്ള ഫാമിലി എന്റര്‍ ട്രൈനേര്‍ ആയാണ് ഒരുങ്ങുന്നത്. പുതുമുഖ സംവിധായകന്‍ സുനില്‍ പൂവേലി കഥയും, തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം. ജെ എല്‍ ഫിലിംസിന്റെ ബാനറില്‍ ലിറ്റി ജോര്‍ജ് & ജീസ് ലാസര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഇന്നസെന്റ്, ശ്രീജിത് രവി, സുനില്‍ സുഗത, മനു, കലാഭവന്‍ ജോഷി, കലിംഗ ശശി, ബിജുക്കുട്ടന്‍, കോട്ടയം പ്രദീപ്, സതീശ് മേനോന്‍,യഹിയ കാദര്‍, ബിജു കൊടുങ്ങല്ലൂര്‍, രാജേഷ് തംബുരു, ജയേഷ്, ഇടവേള ബാബു, ലെന, അഞ്ജലി, കൊളപ്പുള്ളി ലീല എന്നിവരെ കൂടാതെ അറുപതോളം പുതുമുഖങ്ങളും അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഷിജു ഗുരുവായൂര്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ഷിന്റോ ഇരിങ്ങാലക്കുട, എഡിറ്റിംഗ് വിഷ്ണു വേണുഗോപാല്‍, ഗാനരചന കലാഭവന്‍ മണികണ്ഠന്‍, ആര്‍ട്ട് സുനില്‍ ലാവണ്യ, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്ഷന്‍ രതീഷ് ഷൊര്‍ണ്ണൂര്‍, അസ്സോസിയേറ്റ് ഡയറക്ടേര്‍സ് ലിജീഷ് മുല്ലേഴത്ത്, കൃഷ്‌ണപ്രസാദ് ജയന്‍, അസ്സോസിയേറ്റ് ക്യാമറ നിധിന്‍ രാധാകൃഷ്ണന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ഫിജോ ജോസഫ്, പി ആര്‍ ഒ. എ എസ് ദിനേശ്, സ്റ്റില്‍സ് ഗിരിശങ്കര്‍, അസിസ്റ്റന്റ് സ്റ്റില്‍സ് രോഹിത്ത് പ്രകാശ്, ക്രീയേറ്റീവ് ടീം അതുല്‍ ആര്‍, ശരത് പദ്മനാഭന്‍, ഡാനില്‍ ഡേവിസ്,സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, മ്യൂസിക് ദേജാവു എന്നിവരും പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ മാഗസിന്‍ മീഡിയ, നമ്മുടെ ഇരിങ്ങാലക്കുട & ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ എന്നിവരും നിര്‍വഹിക്കുന്നു. അവസാനവട്ട ചിത്രികരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം ക്രിസ്തുമസിനാണ് പ്രദര്‍ശനത്തിനെത്തുന്നത്…

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *