Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഹൃദയ സംരക്ഷണത്തിന്റെ സന്ദേശവുമായി ഫ്ലഷ് മോബ് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഹൃദയ സംരക്ഷണത്തിന്റെ സന്ദേശവുമായി ഫ്ലഷ് മോബ്

By on September 28, 2017

 

ഇരിങ്ങാലക്കുട : ജീവിത ശൈലിയടക്കമുള്ള നിരവധി ഘടകങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്ക് ആക്കം കൂട്ടുമ്പോള്‍ അത് സൃഷ്ടിക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടനയും യുനെസ്കോയും വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ചേര്‍ന്ന് എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തിലെ അവസാനത്തെ ആഴ്ചയില്‍ നടത്തിവരുന്ന ലോക ഹൃദയാരോഗ്യദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയും ക്രൈസ്റ്റ് കോളേജും സംയുക്തമായി ലോകഹൃദയദിന വാരാചരണം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റിവ് ഹോസ്പിറ്റലും ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റും സംയുക്തമായി നടത്തുന്ന HART WALKATHON 2017 ന്റെ ഭാഗമായി ഇരിങ്ങാലക്കുട ബസ്‌ സ്റ്റാന്‍ഡില്‍ നടന്ന ഫ്ലാഷ് മോബ്

Posted by Irinjalakuda online on Wednesday, September 27, 2017

 

ബസ് സ്റ്റാന്റ് പരിസരത്ത് ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബോടെ ആരംഭിച്ച പരിപാടിയില്‍ സഹകരണ ആശുപത്രി കാര്‍ഡിയോളജിസ്റ്റ് ഡോ.ത്രൂദീപ് സാഗര്‍ ഹൃദായാഘതം സംഭവിച്ചവര്‍ക്ക് നല്‍കുന്ന പ്രഥാമിക ചികിത്സയെ കുറിച്ച് ഡെമോണ്‍സ്ര്‌ടേഷന്‍ നടത്തി.എസ് ഐ.കെ എസ് സുശാന്തും ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ബാലഗംഗാധരന്‍ എന്നിവര്‍ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.സൂപ്രണ്ട് ഡോ. മിനി,മാര്‍ക്കറ്റിംങ്ങ് മാനേജര്‍ അജോ,ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് കോഡിനോറ്റര്‍ അരുണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *