Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
രക്തദാനസന്ദേശവുമായി ഇന്ന് ദേശിയ സന്നദ്ധ രക്തദാന ദിനം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

രക്തദാനസന്ദേശവുമായി ഇന്ന് ദേശിയ സന്നദ്ധ രക്തദാന ദിനം

By on October 1, 2017

ഇന്ന് ദേശിയ സന്നദ്ധ രക്തദാന ദിനം ഒഴുകുന്ന ജീവന്‍ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധര്‍ നല്‍കിയ നിര്‍വചനം. ഒരുതുള്ളി രക്തം ഒരു പക്ഷെ ഒരു വലിയ ജീവന്‍ രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെ.

ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. രക്തസ്രാവം മൂലമാണ് ഭൂരിഭാഗം പേരും മരിക്കുന്നത്. റോഡപകടമോ മറ്റ് അപകടങ്ങളോ നടന്ന് ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് ചേരുന്ന രക്തം ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. സന്നദ്ധ രക്തദാനം വഴി ശേഖരിക്കുന്ന രക്തം ആവശ്യമുള്ളയാള്‍ക്ക് നല്‍കാം. ഇതിനായിയാണ്  രക്തബാങ്കുകളും രൂപീകരിച്ചിരിക്കുന്നതും.

മൂന്ന് മാസത്തിലൊരിക്കല്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാം. 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാന്‍ അനുയോജ്യം. ഒരു തവണ 450 മില്ലി ലിറ്റര്‍ വരെ ദാനം ചെയ്യാം. രക്തദാനം യാതൊരു തരത്തിലും മനുഷ്യന് ദോഷമാകുന്നില്ല എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണം.  അതുപോലെതനെ രോഗാണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല്‍ കൃത്യമായ രക്ത പരിശോധനകള്‍ക്കു ശേഷം മാത്രമേ രക്തം ദാനം ചെയ്യുവാന്‍ കഴിയുകയുള്ളൂ. അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, രക്താര്‍ബുദം, പ്രസവ സമയങ്ങളിലെ അമിത രക്ത സ്രാവം, വിളര്‍ച്ച എന്നിവയുടെ ഭാഗമായി മനുഷ്യശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിനു പകരം നഷ്ടമായതിനു തുല്യ അളവിലും ചേര്‍ച്ചയുള്ളതുമായ രക്തം ദാതാവില്‍ നിന്നും സ്വീകരിക്കുന്നു. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക രോഗം, ക്യാന്‍സര്‍, കരള്‍ രോഗം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ ഒരിക്കലും രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല.

രക്ത ദാനം ചെയ്യുമ്പോള്‍ ദാതാവിന്റെ ശരീരത്തില്‍ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. മാത്രവുമല്ല ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും ഉന്മേഷവും നല്‍കുന്നു. അതിനാല്‍ തന്നെ രക്തദാനം യാതൊരു ദോഷഫലവുമുണ്ടാക്കുന്നില്ല. ആയതിനാല്‍ കഴിവതും രക്തം ദാനം ചെയ്യൂ. നിങ്ങളുടെ ഒരു തുള്ളി രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം.

ഇന്ത്യന്‍ സൊസൈറ്റി ഓഫ് ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ ആന്‍ഡ് ഇമ്യൂണോ ഹിമറ്റോളജിയുടെ (ഐഎസ്ബിടിഐ) നേതൃത്വത്തില്‍ 1975 മുതലാണ് ഒക്ടോബര്‍ ഒന്ന് ദേശീയ രക്തദാനദിനമായി ആചരിക്കാന്‍ തുടങ്ങിയത്. രക്തദാനം ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കുമ്പോഴാണ് അത് കൂടുതല്‍ ഉദാത്തമാകുന്നത്. മൂന്നു കോടിയലധികം ജനസംഖ്യയുള്ള നമ്മുടെ സംസ്ഥാനത്ത് അതിന്റെ ഒരു ശതമാനമായ മൂന്നുലക്ഷം ആളുകളെങ്കിലും രക്തം ദാനം ചെയ്യണം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ഭയാശങ്കയോടുകുടിയാണു രക്തദാനത്തെ നോക്കിക്കാണുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രക്തദാനത്തെ പറ്റി ചില മിഥ്യാധാരണകള്‍ നിലവിലുണ്ട് അതിലുംമാറ്റം വരണം

വിശേഷദിനങ്ങള്‍ വെറും ചടങ്ങുകളും ആഘോഷങ്ങളുമായി മാറുന്ന പ്രവണത ഇന്നു സര്‍വസാധാരണമാണ്. ഈ സ്ഥിതിവിശേഷം മാറണം. രക്തദാനദിനം, എയ്ഡ്സ്ദിനം തുടങ്ങിയ സമൂഹത്തിന്റെ മനഃസാക്ഷിയെ സ്പര്‍ശിക്കുന്ന, കാരുണ്യം അര്‍ഹിക്കുന്ന ദിനത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണകരമായ നൂതന പദ്ധതികള്‍ക്കു തുടക്കം കുറിക്കണം. അടുത്തവര്‍ഷം ഇതേ സമയത്ത് ഇത്തരം പദ്ധതികളുടെ പുരോഗതി സര്‍ക്കാരുകളും സംഘടനകളും  വിലയിരുത്തണം.

 

 

 

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *