Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഞാന്‍ കണ്ട ഇരിങ്ങാലക്കുട – രവിയേട്ടന്റെ കട - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഞാന്‍ കണ്ട ഇരിങ്ങാലക്കുട – രവിയേട്ടന്റെ കട

By on October 6, 2017

കാട്ടൂരങ്ങാടിയിലെ രവിയേട്ടന്റെ കടയിലെ സർബത്തിനെ പറ്റി
ഞാനൊരു നവവധുവായിരുന്ന കാലം തൊട്ട് കേൾക്കുന്നതാണ്.
എന്റെ ഭർത്താവിന്റെ കുട്ടിക്കാല ക്കഥകളിൽ
സദാ കടന്നു വന്നിരുന്ന ഒരു സംഭവമാണ് കാട്ടൂരങ്ങാടിയിലെ രവിയേട്ടന്റെ സർബ്ബത്ത്.

മക്കളായപ്പോൾ അച്ഛൻ മക്കളെയും രവിയേട്ടന്റെ സർവ്വത്തിന്റെ
കടുത്ത ആരാധകരാക്കി.
അതു വഴി കടന്നു പോകുമ്പോഴൊക്കെ എൻറെ കുഞ്ഞു മകൾക്ക് ഇപ്പോഴുമുണ്ട്
” അമ്മേ, സർബത്ത് വാങ്ങിത്തരൂ” എന്നൊരു ചിണുങ്ങൽ.

രവിയേട്ടന്റെ സർവ്വത്തിനെ പറ്റി കാട്ടൂരെ ആരോട് ചോദിച്ചാലും
ഉടനെ കിട്ടും ഒരേ മറുപടി: ” ഉം! അതിനെന്തോ ഒരു പ്രത്യേകതയുണ്ട് ട്ടാ..!”

ഈയടുത്ത് കൂടുതൽ അടുത്തറിയാനിടയായി രവിയേട്ടനെ.
ഡോക്ടർ സതീഷ് കുമാറിന്റെ Fbപോസ്റ്റ് വഴി തികച്ചും യാദൃശ്ചികമായി .
ആ പോസ്റ്റ് വഴി രവിയേട്ടൻ അല്പം പ്രശസ്തനായി.

സതീഷേട്ടന് വേണ്ടി മൂപ്പരുടെ ഫോൺ നമ്പർ വാങ്ങാനാണ്
ഞാൻ ആ കടയിലേക്ക് പ്രവേശിക്കുന്നത്. കാര്യം പറഞ്ഞു, പരിചയക്കാരായി.

പിന്നെ രവിയേട്ടൻ വിസ്മയങ്ങളുടെ കൊട്ടാരത്തിലേക്കുള്ള
ഒരു വാതിൽ തുറന്നിട്ടു തരികയായിരുന്നു എനിക്കു മുന്നിൽ.
പുതിയ തലമുറ പഴംകഥകളെന്ന് ചിരിച്ചു തള്ളിയേക്കാവുന്ന കുറെ ചരിത്രങ്ങൾ.
ജീവിതാനുഭവങ്ങൾ, നിലപാടുകൾ, കാഴ്ചപ്പാടുകൾ..

കാട്ടൂരിൽ പുഴ അങ്ങാടിയിലേക്ക് നിറഞ്ഞു കവിഞ്ഞൊഴുകിയതു മുതൽ
കുട്ടിയായിരുന്നപ്പോൾ പടക്കം പൊട്ടി കൈവിരലുകൾ അറ്റുപോയതു വരെ.
പിന്നെ കാട്ടൂരിനുണ്ടായ മാറ്റങ്ങൾ, അവിടത്തെ അതത് കാലങ്ങളിലെ
പ്രമുഖ വ്യക്തിത്വങ്ങൾ…

ഒരു ഭാവമാറ്റവുമില്ല ,പറയുന്നത് എത്രമേൽവികാര വിക്ഷുബ്ധതയാർന്ന
കാര്യങ്ങളായാലും!
ഞാൻ ഒരു പതിവു സന്ദർശകയായിക്കഴിഞ്ഞു, ഈ കുറച്ചു നാളുകൾക്കകം തന്നെ.
രണ്ടാഴ്ച കൂടുമ്പോൾ ഒരു സന്ദർശനം.
കൊച്ചു കുശലങ്ങൾ, ഒരു സർബത്ത്, കടയിൽ നിന്ന് ഒരു വീക്കിലി ..

നല്ലവരായ ആളുകളെ,
കറയറ്റ സ്നേഹമുള്ളവരെയൊക്കെ ,വളരെ അപൂർവ്വമായി മാത്രം
കണ്ടെത്താനാകുന്നൊരു ദുഷിച്ച കാലത്ത് ജീവിക്കുമ്പോൾ
ഇങ്ങനെ ചിലരെ പരിചയപ്പെടാനിടയാകുന്നതു തന്നെ ഒരു മഹാഭാഗ്യം!

കവിത കാരയംവട്ടത്ത്

About Jees Lazar

Leave a Reply

Your email address will not be published. Required fields are marked *