Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ചരിത്രമായി ഇരിങ്ങാലക്കുട ഹെറിറ്റെജ് ഹാഫ് മാരത്തോണ്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ചരിത്രമായി ഇരിങ്ങാലക്കുട ഹെറിറ്റെജ് ഹാഫ് മാരത്തോണ്‍

By on October 9, 2017

ഇരിങ്ങാലക്കുട :   ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ഒരു സംസ്‌കരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഇരിങ്ങാലക്കുട ഹെറിറ്റെജ് ഹാഫ് മാരത്തോണ്‍ ആറുമാസം മാത്രം പ്രായമുള്ള പ്രതുല്‍ മുതല്‍ 76  വയസ്സു പ്രായമുള്ള തോമസ്‌ ചേട്ടന്റെ അടക്കം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.   രാവിലെ മുതല്‍ നിലനിന്നിരുന്ന ശക്തമായ മഴയെ അവഗണിച്ചും കായികതാരങ്ങളും കായികപ്രേമികളുമടക്കം ആയിരത്തോളം പേരണ് കേരളത്തിന്റെ പലഭാഗത്തുനിന്നുമായി       ജില്ലയിലെ ആദ്യ ഹാഫ് മാരത്തോണില്‍ പങ്കെടുക്കാനെത്തിയത്.  ബി.എസ്.എഫ് സെക്കന്റ് ഇന്‍ കമാന്റന്‍ വി.ജെ സലേറിയ മാരത്തോണ്‍ ഫ്‌ളാഗ്ഓഫ് ചെയ്ത മാരത്തോണില്‍ സിനിമ താരം ടോവിനോ തോമസ്, സിനിമാ സംവിധായകന്‍ ടോം ഇമ്മടിയടക്കം പങ്കെടുത്തു. ഇന്ത്യന്‍ നേവി, ബി എസ് എഫ്, പോലീസ് അക്കാദമി, സോള്‍ ഓഫ് കൊച്ചി, സോള്‍ ഓഫ് പെരിന്തല്‍മണ്ണ എന്നിവരുടെ സഹകരണത്തോടെയായിരുന്നു മാരത്തോണ്‍ നടന്നത്. 35 വയസ്സിന് മുകളിലും അതിന് താഴെയുള്ളവരും എന്നിങ്ങനെ ആണ്‍-പെണ്‍വിഭാഗങ്ങളില്‍ നടന്ന മത്സരത്തില്‍  പുരുഷന്‍മാരുടെ  21 കി. മീറ്റര്‍ വിഭാഗത്തില്‍ സോണി മാത്യുവും വനിത വിഭാഗത്തില്‍ മെറിന മാത്യുവും വിജയികളായി

 

 

 

 

 

 

 

 

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *