Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഇനി ഫെയ്സ്ബുക്ക് പ്രതികരണങ്ങളില്ല : ടോവിനോ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഇനി ഫെയ്സ്ബുക്ക് പ്രതികരണങ്ങളില്ല : ടോവിനോ

By on October 11, 2017

മലയാള സിനിമയുടെ പുതിയ യൂത്ത് ഐക്കണായി മാറിയ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ടോവിനോ തോമസാണ് ഫെയ്സ്ബുക്കിലെ തന്റെ നിലപാട് വ്യക്തമാക്കിയത്

സാമൂഹികവിഷയങ്ങളില്‍ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം ഞാന്‍ അവസാനിപ്പിച്ചു. നമ്മള്‍ അഭിപ്രായം പറഞ്ഞതുകൊണ്ടൊന്നും ആരും മാറില്ലെന്ന് ബോധ്യപ്പെട്ടു. ഇനി സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കും. അത്രയേയുള്ളൂ. ഒഴിവുസമയം കിട്ടുമ്പോള്‍ മൊബൈല്‍ഫോണില്‍ ഗെയിം കളിച്ചാലും ഫെയ്സ്ബുക്കില്‍ കയറില്ല. അല്ലെങ്കില്‍ ഏതെങ്കിലും പുസ്തകം വായിച്ചുകൊണ്ടിരിക്കും

മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ടോവിനോ ഇത് പറഞ്ഞത്  . ഒരിടക്ക് സോഷ്യല്‍ മീഡിയകളിലെ പ്രതികരണങ്ങളെ തുടര്‍ന്ന് വളരെയധികം വിമര്‍ശനങ്ങള്‍ ടോവിനോ ഏറ്റുവാങ്ങിയിരുന്നു  അതിനെ തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ ഈ നിലപാടില്‍ എത്തിയിരിക്കുന്നത്. നവംബര്‍ മൂന്നിന് റിലീസ് ചെയ്യുന്ന ആദ്യ തമിഴ്ചിത്രം അബി അന്‍ഡ് അനു ആഷിഖ് അബു സംവിധാനം ചെയ്യുന്ന  മായാനദി എന്നി ചിത്രങ്ങളുടെ തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *