Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
പ്ലാസ്റ്റിക് വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം ഒരുക്കി സജേഷ്‌ സുന്ദര്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

പ്ലാസ്റ്റിക് വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം ഒരുക്കി സജേഷ്‌ സുന്ദര്‍

By on October 12, 2017

നല്ല നാളേക്കായി നമുക്കൊന്നായി ഭൂമിയെ കാത്തിടാം” എന്ന സന്ദേശവുമായി തന്‍റെ ആദ്യ സംവിധാന സംരഭമായ “തുണിസഞ്ചി” എന്ന ഷോര്‍ട്ട്ഫിലിമിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാംപെയിന്‍ നടത്തുകയാണ് സജേഷ്‌ സുന്ദര്‍ .

പാരിസ്ഥിതിക-ആരോഗ്യ ഭീഷണി മുഴക്കുന്ന പ്ലാസ്റ്റിക്കിനെ ഒരു പരിധിവരെ തുണിസഞ്ചി പോലെ കൂടുതല്‍ തവണ ഉപയോഗിക്കാവുന്നതും ജൈവവിഘടനസാധ്യതയുളളതുമായ ബദല്‍മാര്‍ഗങ്ങള്‍ പരമാവധി തേടുന്നതില്‍ സമൂഹം കൈകോര്‍ക്കണമെന്ന ആശയമാണ് ഈ കുഞ്ഞു സിനിമ നല്‍കുന്ന സന്ദേശം. 

ഷോര്‍ട്ട് ഫിലിമിന്റെ പ്രചരാണാര്‍ത്ഥം നമ്മുടെ ഇരിങ്ങാലക്കുട നടപ്പാക്കിയ എല്ലാ വീട്ടിലും തുണിസഞ്ചി എന്നാ ആശയം ഉള്‍കൊണ്ട് ഗ്രൂപ്പ് മെമ്പര്‍ കൂടിയായ സന്ദീപ്‌ പോത്താനി കൊടുങ്ങലൂര്‍ പ്രസ്സ് ക്ലബ്‌ സെക്രട്ടറിക്ക് തുണിസഞ്ചി നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിമിന്റെ യൂടൂബ് പ്രകാശനവും നടന്നു. പുല്ലൂറ്റ് സ്വദേശിയായ സംവിധായകന്‍ സജേഷ്‌ സുന്ദര്‍ ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിച്ച സുവര്‍ണപുരുഷന്‍ എന്നാ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രവുമാണ്‌ .

 

ലിങ്ക്  :- https://youtu.be/v5awYXqJ5G0

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *