Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ-പുനഃരധിവാസ ഫണ്ട്‌ വിതരണം ചെയ്തു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ-പുനഃരധിവാസ ഫണ്ട്‌ വിതരണം ചെയ്തു

By on October 13, 2017

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ മുകുന്ദപുരം താലൂക്കിന് കീഴിലുള്ള നിര്‍ധനരായ 117 ഗുണഭോക്താക്കള്‍ക്കായാണ് 16 ലക്ഷത്തി അന്‍പതിനായിരം രൂപ എം.എല്‍.എ പ്രൊഫ:കെ.യു.അരുണന്‍മാസ്റ്റര്‍ വിതരണം ചെയ്തത്. വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ കാറളം സ്വദേശിയായ തട്ടാന്‍ പറമ്പില്‍ സുരേഷിന്റെ മകള്‍ അജ്ഞലിയുടെ ചികിത്സക്കായി മൂന്നു ലക്ഷം രൂപയും, പുല്ലൂര്‍ സ്വദേശിയായ പുത്തന്‍പീടികയില്‍ പി.കെ.സുധീറിന്റെ മകളുടെ ചികിത്സയിലേക്ക് ഒരു ലക്ഷം രൂപ. മാപ്രാണം പാളയംകോട്ടക്കല്‍ എ.ഡി.ഫക്രുദ്ദീന്റെ മകളുടെ ചികിത്സയിലേക്കായി ഒരു ലക്ഷം രൂപ, പുല്ലൂര്‍ സ്വദേശിനി ചെറുപറമ്പില്‍ ബിന്ദുവിന്റെ സഹോദരന്റെ മരണനാന്തര സഹായത്തിലേക്കുള്ള ഒരു ലക്ഷം രൂപ എന്നിങ്ങനെ പതിനാറര ലക്ഷം രൂപയാണ് ഇരിങ്ങാലക്കുട മിനി ടൗണ്‍ ഹാളില്‍ വെച്ച് വിതരണം ചെയ്തത്.തഹസില്‍ദാര്‍ ഐ ജെ മദുസൂധനന്‍,ഡെപ്യൂട്ടി താസില്‍ദാര്‍ കെ എം രാജു തുടങ്ങി വിവിധ വില്ലോജേഫിസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *