Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
നാട്ടാചാരപ്പെരുമയില്‍ പോത്തോട്ടോണം നടന്നു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

നാട്ടാചാരപ്പെരുമയില്‍ പോത്തോട്ടോണം നടന്നു

By on October 15, 2017

ഇരിങ്ങാലക്കുട : നാടിന്റെ കാര്‍ഷിക അഭിവൃദ്ധിക്കായി കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തില്‍ പോത്തോട്ടോണം കൊണ്ടാടി.

നല്ല വിളവിനും, കന്നുകാലികള്‍ക്ക് ദോഷങ്ങളില്ലാതിരിക്കാനുമാണ്  കന്നി മാസത്തിലെ തിരുവോണ നാളില്‍ ദേശക്കാരുടെ നേതൃത്വത്തില്‍ പോത്തോട്ടോണം നടത്തി വരുന്നത്.

ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷം വിവിധ ദേശങ്ങളില്‍ നിന്നും ക്ഷേത്രത്തിലെത്തുന്ന കര്‍ഷകര്‍ പോത്തുകളുമായി ദേവിക്ക് മുന്നില്‍ ആര്‍ത്തോട്ടത്തിനു ശേഷമാണ് പോത്തോട്ടത്തില്‍ പങ്കെടുക്കുക.

പോത്തോട്ടക്കല്ലില്‍ പഴയകാലത്തിന്റെ കാര്‍ഷികോത്പന്നങ്ങളുടെ പ്രതീകമായ നെല്ലിന്‍ കറ്റക്ക് മുകളിലിരിക്കുന്ന ചടങ്ങുകളുടെ  പാരമ്പര്യാവകാശിയായ വള്ളുവോന്‍ കല്പിക്കുന്നതിനെ തുടര്‍ന്ന് പോത്തുകള്‍ തറയ്ക്കു ചുറ്റും മൂന്ന് പ്രദക്ഷിണം ചെയ്ത് ശക്തി തെളിയിക്കും.

പിന്നീട് ഉരുക്കളെയും, ദേശക്കാരെയും ഇളനീരും പൂവും, നെല്ലുമെറിഞ്ഞനുഗ്രഹിക്കുന്ന വള്ളുവോന്‍ ഉരുക്കളുടെ ശക്തിയെപ്പറ്റി ഊരാളനെ ധരിപ്പിക്കുന്നു. തുടര്‍ന്ന് അനുഗ്രഹ സൂചകമായി ഭഗവതിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് ഉരുക്കളുടെ ശക്തി ഒരാണ്ട് ദേശത്തെ രക്ഷിക്കുമെന്ന് കല്പന ചൊല്ലുന്നതോടെ ചടങ്ങുകള്‍ സമാപനമാവും.

ഇതിനിടയില്‍ കര്‍ഷകര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷത്തെ പിണക്കങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്ന  പതിവുമുണ്ട്. സന്തോഷ സൂചകമായി  പാടുന്ന പ്രശ്‌നവും പരിഹാരവും ഉള്‍ക്കൊള്ളുന്ന  ഗ്രാമീണ ഗാനങ്ങക്ക്  ചെണ്ടയും, മരവും, പറയും,  ചെറുകുഴലും വാദ്യങ്ങളാകുന്നു.

തട്ടക ദേശങ്ങളില്‍ നിന്നുള്ള പോത്തുകളാണ് ചടങ്ങില്‍ പങ്കെടുക്കുക. എല്ലാ ദേശക്കാര്‍ക്കും ക്ഷേത്രത്തില്‍ നിന്ന് പുടവയും പണവും നല്‍കും.  കേരളത്തിലെ പ്രസിദ്ധമായ പോത്തോട്ടോണങ്ങളിലൊന്നാണ് കരുവന്നൂര്‍ വെട്ടുകുന്നത്ത് കാവിലേത്.

പണ്ടുകാലം മുതല്‍ക്കേ  കാര്‍ഷികവൃത്തിക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പുലയ സമുദായത്തിലെ മരുമക്കത്തായ വ്യവസ്ഥയില്‍ പിന്തുടര്‍ച്ചക്കാരായ വെള്ളോന്‍മാരാണ് പോത്തോട്ടകല്ലില്‍ ഇരിക്കുക.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *