Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
വെളുത്ത പല്ലുകള്‍ക്ക് കറുത്ത രക്ഷയുമായി എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

വെളുത്ത പല്ലുകള്‍ക്ക് കറുത്ത രക്ഷയുമായി എന്‍ എസ് എസ് വിദ്യാര്‍ഥികള്‍

By on October 18, 2017

ഇരിങ്ങാലക്കുട : ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പല്ലുകളെ സംരക്ഷിക്കാന്‍ ഉമിക്കരിയിലേക്ക് മടങ്ങാം എന്ന ആശയവുമായി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എസ്സ്.എസ്സ് വിദ്യാര്‍ഥികള്‍ ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉമിക്കരി ഉപയോഗിച്ച് പല്ല്  തേച്ച് കൊണ്ട് തുടക്കം കുറിച്ചു. ആരോഗ്യം നിലനിര്‍ത്താന്‍ കൃത്രിമമായ രാസവസ്ഥുക്കള്‍ ചേര്‍ന്ന പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് പ്രകൃതിയുമായി ഇണങ്ങാം  എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാനുള്ള ആദ്യപടിയായാണ് വെളുത്ത പല്ലുകള്‍ക്ക് കറുത്ത രക്ഷ എന്ന ആശയം സ്വന്തം ജീവിതത്തില്‍  പകര്‍ത്തിക്കൊണ്ട് തുടക്കം കുറിച്ചത്.കുട്ടി കൂട്ടായ്മയിലൂടെ ഉമിക്കരി ശുദ്ധീകരിച്ച് ഔഷധങ്ങള്‍ ചേര്‍ത്ത് വീടുകളിലേക്ക് നല്‍കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് NSS വിദ്യാര്‍ഥികള്‍. ആരോഗൃദിനത്തില്‍ പൊതുപ്രവര്‍ത്തകനായ ഡോക്ടര്‍ അനില്‍ കുട്ടികള്‍ക്ക് സന്ദേശവും നിര്‍ദേശവും നല്‍കി, പ്രിന്‍സിപ്പല്‍ മിനി സി അധ്യക്ഷ ആയി. ടീച്ചര്‍മാരായ നരേന്ദ്രന്‍, അര്‍ച്ചന വളണ്ടിയര്‍മാരായ ഹൈഷ, അനന്തകൃഷ്ണന്‍, വര്‍ഷ, അനില്‍, റോഷ് എന്നിവര്‍ നേതൃത്വം നല്‍കി

About Ranjith Ramachandran

One Comment

  1. vaidyaAnilkumar

    October 18, 2017 at 11:37 am

    നമുക്ക് ഒന്നിക്കാം പ്രകൃതിയുമായി ഇണങ്ങാന്‍ ഒത്തുചേരാന്‍

Leave a Reply

Your email address will not be published. Required fields are marked *