Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ശക്തമായ കഥാപാത്രവുമായി നിതിന്‍ സുഭാഷിന്റെ “മെമ്മറീസ് ലെ വെര്‍ദെ” - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ശക്തമായ കഥാപാത്രവുമായി നിതിന്‍ സുഭാഷിന്റെ “മെമ്മറീസ് ലെ വെര്‍ദെ”

By on October 18, 2017

ഇരിങ്ങാലക്കുട :  സിനിമ സ്നേഹികളായ  ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ “മെമ്മറീസ് ലെ വെര്‍ദെ “എന്ന   ഹ്രസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നു. വനനശീകരണം എന്ന വിപത്തിനെതിരെ ഒരു സന്ദേശം നല്കികൊണ്ടാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. തൃശ്ശൂര്കാരനായ ജിജീഷാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍. നയന മനോഹരമാകുന്ന മരോട്ടിച്ചാല്‍,വാഗമണ്‍, ഇലവീഴാ പൂഞ്ചിറ എന്നി സ്ഥലങ്ങള്‍ ആണ് മെമ്മറീസ് ലെ വെര്‍ദെയുടെ ലൊക്കേഷനായി മാറിയത്.  മെമ്മറീസ് ലെ വെര്‍ദെ എന്ന ഈ  ഹ്രസ്വചിത്രം ഒട്ടേറെ ഫെസ്റ്റിവെല്‍സിന് പ്രദര്‍ശിപ്പിക്കുകയും  അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം എട്ടു മിനിറ്റോളം ഉള്ള ചിത്രത്തിലെ ഒരേ ഒരു കഥാപാത്രത്തെ തന്റെ  മികച്ച അഭിനയ പ്രകടനത്തിലൂടെ  ഇരിങ്ങാലക്കുട സ്വദേശിയായ നിതിന്‍ സുഭാഷ് ഈ ഹ്രസ്വ ചിത്രത്തില്‍  ശക്തമായ സാന്നിധ്യമാവുന്നു എന്നതാണ്. വര്‍ഷങ്ങളായി സിനിമ മേ​ഖ​ല​യി​ല്‍ സജീവമായ നിതിന്‍ ചിത്രികരണം പൂര്‍ത്തിയായ ടോവിനോ തോമസ്‌ നായകനാകുന്ന  മറഡോണ എന്നാ  ചിത്രത്തിലെ  ഒരു മികച്ച കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്

 

ഹ്രസ്വചിത്രം കാണാം ………

 

 

 

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *