Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
മധുരംപിള്ളി നിവാസികളുടെ ചങ്കിടിപ്പിന് ഇനി എന്നാണ് അവസാനം??? - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

മധുരംപിള്ളി നിവാസികളുടെ ചങ്കിടിപ്പിന് ഇനി എന്നാണ് അവസാനം???

By on October 23, 2017

കാട്ടൂര്‍ : പില്ലര്‍ തകര്‍ന്നതു മൂലം അപകടാവസ്ഥയിലായ തെക്കുമൂല മധുരംപിള്ളി പാലം ഏതു നിമിഷവും വീഴുമെന്ന നിലയിലാണ്. ഏകദേശം മുപ്പത്തിയഞ്ചു  വര്‍ഷങ്ങള്‍ക്കു മുന്പ് നാട്ടുകാര്‍ പണിതീര്‍ത്ത വളരെ വീതി കുറഞ്ഞ പാലമാണിത്. നല്ല രീതിയില്‍ ഈ പാലത്തിന്റെ പണികള്‍ തീര്‍ത്താല്‍ തൃപ്പയാര്‍, ചെന്ത്രാപ്പിന്നി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആറു കിലോമീറ്ററോളം ലഭിക്കാന്‍ കഴിയും.അടിയന്തരമായി പാലം മാറ്റി സ്ഥാപിക്കാനുള്ള നടപടികളെടുക്കണമെന്നു നാട്ടുകാര്‍ ജനപ്രതിനിധികളോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

പാലത്തിന്റെ അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ട ഇരിങ്ങാലക്കുട മുന്‍ എംഎല്‍എ തോമസ്‌ ഉണ്ണിയാടന്‍ സ്ഥലം സന്ദര്‍ശിക്കുകയും. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ റോഡ്, പാലം എന്നിവയുടെ നിര്‍മാണ പദ്ധതികളില്‍ പ്രഥമ പരിഗണന ഈ പാലത്തിനായിരിക്കുമെന്ന് 2013ല്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. പാലത്തിന്റെ മറുകര നാട്ടിക നിയോജക മണ്ഡലത്തിലായതിനാല്‍ അവരോടു കൂടി സഹകരിച്ച് എത്രയും പെട്ടന്ന് ഈ പാലം യാഥാര്‍ഥ്യമാക്കണമെന്നും, ഇതുമായി ബന്ധപ്പെട്ടു പഠനം നടത്തി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എംഎല്‍എ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുകായും ചെയ്തിരുന്നു എന്നാല്‍ വര്‍ഷം നാലുകഴിഞ്ഞിട്ടും സമീപത്തെ ഉപ്പുതുറ പാലമടക്കം യാഥാര്‍ത്ഥ്യമയികൊണ്ടിരിക്കുമ്പോഴും മധുരംപിള്ളി പാലത്തിന്റെ അവസ്ഥയില്‍ ഒരു മാറ്റവുമില്ല.

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *