Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഊരകം പള്ളിയില്‍ ആയിരങ്ങള്‍ക്ക് വിസ്മയമായി നൂറ്റമ്പതടി നീളമുള്ള നേര്‍ച്ചകേക്ക് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഊരകം പള്ളിയില്‍ ആയിരങ്ങള്‍ക്ക് വിസ്മയമായി നൂറ്റമ്പതടി നീളമുള്ള നേര്‍ച്ചകേക്ക്

By on October 29, 2017
ഇരിങ്ങാലക്കുട: നൂറ്റമ്പതാം  വർഷത്തിൽ കന്യകാ മാതാവിന് 150 അടി നീളമുള്ള കേക്ക് നേർച്ചയായി സമർപ്പിച്ച് ഊരകം സിഎൽസി.ശതോത്തര സുവർണ ജൂബിലിയാഘോഷിക്കുന്ന ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ ആഘോഷമായ ജപമാലസമർപ്പണ സമാപനത്തോടനുബന്ധിച്ചാണ് നീളമേറിയ നേർച്ച സമർപ്പണം നടന്നത്.
നൂറ്റമ്പത് വർഷത്തെ ഊരകം ഇടവകയുടെ ചരിത്രം ചിത്രകേക്കായി പ്രദർശിപ്പിച്ചിരുന്നു. ഈ കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ച വികാരിമാർ,  ഡിഡിപി കോൺവെന്റിലെ സുപ്പീരിയർമാർ എന്നിവരുടെ പേരുകളും കേക്കിൽ ആലേഖനം ചെയ്തിരുന്നു. മാതാവിന്റെയും യൗസേപ്പിതാവിന്റെയും വിവിധ തരത്തിലുള്ള ചിത്രങ്ങളും കേക്കിന്റെ രൂപത്തിൽ പ്രദർശിപ്പിച്ചത് ജനങ്ങളെ ആകർഷിച്ചു. രൂപത ചാൻസലർ ഫാ.ഡോ. നെവിൻ ഓട്ടോക്കാരൻ ആശീർവദിച്ചു. ചടങ്ങിൽ വികാരി ഫാ.ഡോ. ബെഞ്ചമിൻ ചിറയത്ത് അധ്യക്ഷത വഹിച്ചു.ഇങ്ങാലക്കുടയിലെ ബേക്ക് മാജിക് ആണ് കേക്ക് നിർമിച്ചത്.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *