Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
മങ്ങാടിക്കുന്നില്‍ ക്രിസ്തുമസ് കേക്ക് ഒരുങ്ങുന്നു. - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

മങ്ങാടിക്കുന്നില്‍ ക്രിസ്തുമസ് കേക്ക് ഒരുങ്ങുന്നു.

By on November 24, 2017

ഇരിഞ്ഞാലക്കുട: പ്രകൃതിദത്തമായ ഫലങ്ങള്‍ മാത്രം ഉപയോഗിച്ച്  ക്രിസ്തുമസ് കേക്കുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ക്രൈസ്റ്റ് കോളേജ് ഹോട്ടല്‍മാനേജുമെന്റ് വിഭാഗം  വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷത്തിനൊരുങ്ങുന്നു. വന്‍കിട ഭക്ഷ്യനിര്‍മ്മാതാക്കള്‍  ക്രിസ്തുമസ്  വിപണി ലക്ഷ്യമാക്കി  പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കേക്കുകള്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുമെങ്കിലും അവ ഉപഭോക്താക്കളില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന തിരിച്ചറിവില്‍നിന്നാണ് ക്രൈസ്റ്റ് കോളേജ് ഈ നൂതനപരീക്ഷണത്തിനൊരുങ്ങുന്നത്.

ഇന്ന് കോളേജില്‍ നടന്ന കേക്ക് മാരിനേറ്റിംഗ് ചടങ്ങിന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോയി പീനിക്കപ്പറമ്പില്‍, പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, ഹോട്ടല്‍ മാനേജുമെന്റ് വിഭാഗം മേധാവി ടോയ്ബി ജോസഫ്, അദ്ധ്യാപകരായ പയസ് ജോസഫ്, ജെന്നി ടോണി, സച്ചിന്‍ ജയചന്ദ്രന്‍  എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി അദ്ധ്യാപകരും അനദ്ധ്യാപകരും ചടങ്ങിന് സാക്ഷിയായി.  ഈന്തപ്പഴം, ഉണക്കമുന്തിരി, ടൂട്ടിഫ്രൂട്ടി, അണ്ടിപ്പരിപ്പ്, അത്തിപ്പഴം, കരാമല്‍, തേന്‍ എന്നിവ തുല്യ അനുപാതത്തില്‍ എടുത്ത് അതില്‍ പലതരം സുഗന്ധവ്യഞ്ജനങ്ങള്‍ കലര്‍ത്തി  ക്രിസ്തുമസ് കേക്ക് നിര്‍മ്മിക്കാന്‍ വേണ്ടി മൂന്നാഴ്ചയോളം ഭരണികളില്‍ സൂക്ഷിച്ചുവയ്ക്കുന്ന രീതി  പാശ്ചാത്യസംസ്‌കാരത്തില്‍ വ്യാപകമാണ്. കുടുംബത്തില്‍ എല്ലാവരും ഒത്തുചേരുന്ന ഒരു ചടങ്ങായാണ് യൂറോപ്യന്‍മാന്‍മാര്‍ ഇത് ആഘോഷിക്കുന്നത്. ആഘോഷവേളകളില്‍ സുരക്ഷിതമായ ഭക്ഷണം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗം മേധാവി പ്രൊഫ.ടോയ്ബി ജോസഫ് പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല സിലബസ്സില്‍ ത്രിവത്സര ഹോട്ടല്‍ മാനേജുമെന്റ് കോഴ്‌സ് നടത്തുന്ന അപൂര്‍വ്വ കോളേജുകളിലൊന്നാണ് ക്രൈസ്റ്റ് കോളേജ്.

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *