Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
നഗരസഭയുടെ അടക്ക് സംഘടിപ്പിച്ച് സമരസമിതി - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

നഗരസഭയുടെ അടക്ക് സംഘടിപ്പിച്ച് സമരസമിതി

By on November 30, 2017

ഇരിങ്ങാലക്കുട : ബൈപാസ്സ് റോഡ്‌ സമരത്തിന്റെ ഭാഗമായി ഇന്ന് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ശവപെട്ടി ചുമന്ന് നഗര പ്രദക്ഷിണം സംഘടിപ്പിക്കുന്നു. നവംബര്‍ 30 ന് മുന്‍പായി റോഡ്‌ പണികള്‍ പൂര്‍ത്തികരിച്ച് തുറന്നുകൊടുക്കുമെന്ന ഇരിങ്ങാലക്കുട നഗരസഭയുടെ വാക്കുകളുടെ  ലംഘനത്തിനെതിരെയാണ് നമ്മുടെ ഇരിങ്ങാലക്കുടയും, പ്രിയദര്‍ശിനി കലവേദിയും സംയുക്തമായി നടത്തുന്ന ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് നഗരസഭയുടെ മുന്നില്‍ പൊതുദര്‍ശനവും 4.30 ന് ശവപെട്ടിയും ചുമന്ന് ഇരിങ്ങാലക്കുട ആല്‍ത്തറയിലേക്ക് വിലാപയാത്രയും സംഘടിപ്പിക്കും

നടന്നുകൊണ്ടിരിക്കുന്ന ജനകീയ നിരാഹാരസമരത്തില്‍ ഇന്ന് നിരാഹാരമനുഷ്ടിക്കുന്നത് നവാഗതനായ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ കാളിദാസ് ആണ്.മുന്‍ കലാനിലയം സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ വി.കെ.ഭാസി,അജോ ജോണ്‍,പ്രിജോ റോബര്‍ട്ട്,സുരേഷ് പടിയൂര്‍,എ.ജെ.ജോസ്,ബിബിന്‍ തുടിയത്ത് എന്നിവര്‍ പങ്കെടുത്തു.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *