Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ചാലക്കുടിപ്പുഴ നീന്തികയറി… ഇരിങ്ങാലക്കുടക്ക് 25ാം കിരീടം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ചാലക്കുടിപ്പുഴ നീന്തികയറി… ഇരിങ്ങാലക്കുടക്ക് 25ാം കിരീടം

By on December 1, 2017

ചാലക്കുടി: ആഘോഷം പെയ്തിറങ്ങിയ ചാലക്കുടിയിലെ നാലുദിനരാത്രങ്ങള്‍…ജയിച്ചവരുടെ ആരവം. തോറ്റവരുടെ കണ്ണീര്‍…ഓര്‍മച്ചെപ്പില്‍ സുന്ദരമായൊരു ഏട് എഴുതിേച്ചര്‍ത്ത് 30ാമത് ജില്ല സ്കൂള്‍ കലോത്സവം കൊടിയിറങ്ങി. ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കളായി. 25ാം തവണ കിരീടം ചൂടിയ ഉപജില്ലക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ആധിപത്യമാണ് തുണയായത്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ 229 ഇനങ്ങളില്‍ നിന്ന് 847 പോയന്റാണ് ഇരിങ്ങാലക്കുട വാരിക്കൂട്ടിയത്.

ഇരിങ്ങാലക്കുട നാഷണല്‍  എച്ച്.എസ്.എസ്‍, ആനന്ദപുരം ശ്രീകൃഷ്ണ എച്ച്.എസ്.എസ്, നടവരമ്പ് ജി.വി.എച്ച്.എസ്, നന്തിക്കര ജി.വി.എച്ച്.എസ്.എസ്, അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ്.എസ്‍, എടതിരിഞ്ഞി എച്ച്.ഡി.പി എച്ച്.എസ്.എസ് , ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ എന്നീ സ്‌കൂളുകളുടെ മികച്ച പ്രകടനമാണ് ഇരിങ്ങാലക്കുടയുടെ നട്ടെല്ല്. ആതിഥേയരായ ചാലക്കുടി ഉപജില്ലയാണ് 804 പോയന്റോടെ രണ്ടാമതെത്തിയത്. 796 പോയന്റുള്ള തൃശൂര്‍ ഇൗസ്റ്റ് ഉപജില്ലക്കാണ് മൂന്നാം സ്ഥാനം.

എച്ച്.എസ്.എസ് വിഭാഗത്തില്‍ 388 പോയന്റാണ് ജേതാക്കള്‍ക്ക് ലഭിച്ചത്. തൃശൂര്‍ ഇൗസ്റ്റ് 372 പോയന്റോടെ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ചാലക്കുടി, കുന്നംകുളം ഉപജില്ലകള്‍ 82 പോയന്റുമായി മൂന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആതിഥേയര്‍ക്കാണ് ഓവറോള്‍. ചാലക്കുടി 320 പോയന്റുമായി മുന്നിലെത്തിയപ്പോള്‍ ഇരിങ്ങാലക്കുട (315), ചേര്‍പ്പ് (302) ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. യു.പി കിരീടം കുന്നംകുളവും ചാലക്കുടിയും പങ്കിട്ടു. രണ്ട് ഉപജില്ലകളും 149 വീതം പോയന്റ് നേടി. ഇരിങ്ങാലക്കുട (144), തൃശൂര്‍ വെസ്റ്റ് (141) ഉപജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *