Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ബൈപ്പാസ് റോഡ്‌ പണികള്‍ ആരംഭിച്ചു , ജനകീയ സമരം പിന്‍വലിച്ചു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ബൈപ്പാസ് റോഡ്‌ പണികള്‍ ആരംഭിച്ചു , ജനകീയ സമരം പിന്‍വലിച്ചു

By on December 1, 2017

ഇരിഞ്ഞാലക്കുട: വര്‍ഷങ്ങളായി മുടങ്ങികിടന്നിരുന്ന ഇരിഞ്ഞാലക്കുട ബൈപ്പാസ് റോഡിന്‍റെ പണികളാരംഭിച്ചു. പ്രിയദര്‍ശിനി കലാവേദി,നമ്മുടെ ഇരിഞ്ഞാലക്കുട എന്നീ സംഘടനകള്‍ സംയുക്തമായി നടത്തി വന്നിരുന്ന ജനകീയ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് നഗരസഭയുടെ കണ്ണ് തുറന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സമര സമിതിയുടെ സമരം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ശവമഞ്ച വിലാപയാത്രയും ഹര്‍ത്താലും പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബൈപ്പാസ് റോഡ്‌ പണികള്‍ ഇപ്പോള്‍ ആരംഭിക്കുന്നതിനായി നഗരസഭ മുന്നോട്ട് വന്നതെന്ന് സമരസമിതി അംഗങ്ങള്‍ പ്രഖ്യാപിച്ചു.

കാട്ടൂര്‍ റോഡില്‍ നിന്നും ബൈപ്പാസ് റോഡിലേക്ക് കയറുന്ന ഭാഗത്തെ അഴുക്കുചാലുകള്‍ വികസിപ്പിച്ച് കലിങ്കിന്റെ പണികളാണ് ഇന്ന് നഗര സഭ ആരംഭിച്ചിരിക്കുന്നത്‌.അതിനു ശേഷം മഴ മാറിയാലുടന്‍ തുടര്‍ന്നുള്ള പണികള്‍ നടത്തുമെന്നും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി.വര്‍ഗീസ്‌ ഇരിഞ്ഞാലക്കുട ഓണ്‍ലൈനോട് വ്യക്തമാക്കി.

റോഡ്‌ പണികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 15 ദിവസത്തോളമായി തുടര്‍ന്ന് വന്നിരുന്ന നിരാഹാര സമരം സമര സമിതി പിന്‍വലിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി.വര്‍ഗീസ്‌ സമരപന്തലില്‍ വന്ന് റോഡ്‌ പണികള്‍  ആരംഭിച്ചതായി അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ബൈപാസ്സ് റോഡിൽ നിന്നും ലൈവായി…

Posted by Irinjalakuda online on Thursday, November 30, 2017

 

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *