Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
തന്റെ നാലു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്നസെന്റ്‌ എം പി - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

തന്റെ നാലു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്നസെന്റ്‌ എം പി

By on December 4, 2017

ഇരിഞ്ഞാലക്കുട: കടല്‍ ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ പാര്‍ലമെന്‍റ് അംഗം എന്ന നിലയിലുള്ള തന്‍റെ നാലു0 മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഇരിഞ്ഞാലക്കുട സ്വദേശിയും ചാലക്കുടി എം പിയുമായ ഇന്നസെന്റ് തന്റെ ഫേസ്ബുക്കിലൂടെ വ്യക്ത്തമാക്കി.

അതിന്‍റെ ആദ്യ നടപടി എന്ന വണ്ണം കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ച കൊടുങ്ങല്ലൂര്‍, എറിയാട് തീരപ്രദേശത്തെ ദുരിത ബാധ്യതര്‍ക്ക് ശുദ്ധ ജലത്തിന്റെ ദൗര്‍ലഭ്യം ശ്രദ്ധയില്‍ പെട്ടതിനാല്‍ അടിയിന്തരമായി 12000 ത്തോളം കുപ്പി ശുദ്ധ ജലം എത്തിച്ചുകൊണ്ടായിരുന്നു ഇന്നസെന്റ് എം പിയുടെ പ്രവര്‍ത്തനം. തുടര്‍ന്നും കടല്‍ക്ഷോഭത്തെ മൂലം തകര്‍ന്ന വീടുകളും, റോഡുകളും, കടല്‍ ഭിത്തിയും പുനര്‍ നിര്‍മിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയിന്തിര സഹായം എത്തിക്കുന്നതിനായും ശ്രമിക്കുമെന്നും ഇന്നസെന്റ് എം.പി കൂട്ടിച്ചേര്‍ത്തു.

 

 

 

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *