Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
മരണമില്ലാത്ത ബോര്‍ഡിന് വയസ്സ് 47 - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

മരണമില്ലാത്ത ബോര്‍ഡിന് വയസ്സ് 47

By on December 5, 2017

ഇരിങ്ങാലക്കുട: ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിലപ്പെട്ട രേഖകളാണ്…

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ ചുമരില്‍ ജനന-മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് കറുത്ത പെയിന്റടിച്ച തകിടില്‍ വെളുത്ത അക്ഷരങ്ങള്‍കൊണ്ടെഴുതിവെച്ച ബോര്‍ഡിന് 47 വയസ്സ് കഴിഞ്ഞു.

ബോര്‍ഡിലെ വെളുത്ത അക്ഷരങ്ങള്‍ ചെളി കയറി ഇരുണ്ടുപോയി. ജനന-മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട പ്രാധാന്യത്തെപ്പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ വേണ്ടി (5-8-1970) അന്നത്തെ മുനിസിപ്പല്‍ കമ്മിഷണറും ജനന-മരണ രജിസ്ട്രാറുമായിരുന്ന എ.ടി. ദിവാകരനാണ് ഈ നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചത്.

കാലം മാറിയതോടെ ഇതെല്ലാം കൂടുതല്‍ ജനകീയമായി. അതോടെ ബോര്‍ഡില്‍ മങ്ങല്‍ വീണു. ബസ് സ്റ്റാന്‍ഡിലെ പഴയ ബില്‍ഡിങ്ങില്‍ കുടുംബശ്രീ വനിത റെസ്റ്റോറന്റിന് സമീപം ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഈ ബോര്‍ഡ് പക്ഷെ ഇന്നാരും ശ്രദ്ധിക്കുന്നുണ്ടോയെന്നറിയില്ല.

അധികാരികള്‍ മാറിമാറി വരികയും ബസ് സ്റ്റാന്‍ഡ് ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ചിട്ടും ഈ ബോര്‍ഡ് നവീകരിക്കാനോ, ഒന്ന് മാറ്റിയെഴുതുവാനോ നഗരസഭാ അധികാരികള്‍ക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *