Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ക്ലാസ് മുറികളെ വായനശാലയാക്കി ആനന്ദപുരം സ്‌കൂള്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ക്ലാസ് മുറികളെ വായനശാലയാക്കി ആനന്ദപുരം സ്‌കൂള്‍

By on December 13, 2017

ആനന്ദപുരം: ക്ലാസ് മുറികളിലെ ഒഴിവുനേരത്ത് വിദ്യാര്‍ഥികള്‍ക്ക് അക്ഷരങ്ങള്‍ കൂട്ടുകാരാകുന്നു. പ്രൈമറിതലം മുതല്‍ സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളിലും ചെറു ലൈബ്രറികളൊരുക്കി കുട്ടികള്‍ക്ക് വായനയുടെ പുതിയ അനുഭവം പകരുകയാണ് ആനന്ദപുരത്തെ വിദ്യാലയം.

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലാണ് അക്ഷരം എന്ന പേരില്‍ ക്ലാസുതല ലൈബ്രറികള്‍ സജ്ജീകരിച്ചിട്ടുള്ളത്. സ്‌കൂള്‍ ഗ്രന്ഥശാലയ്ക്ക് പുറമെയാണ് ഒന്നാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെയുള്ള 42 ക്ലാസ് മുറികളിലും ചെറു ലൈബ്രറികള്‍ ഒരുക്കിയിട്ടുള്ളത്. അക്ഷരം പഠിച്ചുതുടങ്ങുന്ന എല്‍.പി. ക്ലാസുകളിലെ കുരുന്നുകള്‍ക്ക് ബാലപംക്തികളടക്കം വായനയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള ചെറുപുസ്തകങ്ങളാണ് പരിചയപ്പെടുത്തുന്നത്.

വിദ്യാലയമുറ്റത്തെ മരച്ചുവടുകളിലും വായനക്കൂട്ടങ്ങളുണ്ട്. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ക്ലാസ് ലൈബ്രേറിയന്റെ അനുവാദത്തോടെ കുട്ടികള്‍ക്ക് വീട്ടില്‍ കൊണ്ടുപോയും വായിക്കാം. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി.ടി.എ.യുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ചത്.

ആനന്ദപുരം ഗ്രാമത്തിലെ വീടുകളില്‍ സൂക്ഷിച്ചിരുന്ന വിവിധങ്ങളായ പുസ്തകങ്ങളും ആനുകാലികങ്ങളും ശേഖരിച്ച് ക്ലാസ് മുറികളിലെത്തിക്കുന്നുണ്ട്. ഹൈടെക് ക്ലാസ് മുറികളിലെ ഇ- വായനയിലേക്ക് വിദ്യാര്‍ഥികളുടെ വായനശീലം ഒതുങ്ങുമ്പോള്‍ മലയാളിയുടെ വായനപാരമ്പര്യം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ആനന്ദപുരം സ്‌കൂളിന്റേത്. ക്ലാസ് മുറിയിലൊരുക്കിയ അക്ഷരലോകത്തെ ആവേശത്തോടെയാണ് ആനന്ദപുരത്തെ വിദ്യാര്‍ഥികളും സ്വീകരിച്ചത്.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *