Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
കേരളാ കോണ്‍ഗ്രസ് ഇടത്തേക്ക് പോകുമ്പോള്‍.. തോമസ്‌ ഉണ്ണിയാടന്‍ വലത്തേക്കോ ?? - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

കേരളാ കോണ്‍ഗ്രസ് ഇടത്തേക്ക് പോകുമ്പോള്‍.. തോമസ്‌ ഉണ്ണിയാടന്‍ വലത്തേക്കോ ??

By on December 17, 2017

ഇരിഞ്ഞാലക്കുട: ഏറെ നാളുകളായി യു ഡി എഫ് മുന്നണിയുടെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കുറച്ച് നാളുകളായി ഇരുമുന്നണികളുടേയും ഭാഗമല്ലാതെ സ്വതന്ത്രമായി നിന്ന് വരികയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ച് പോകണമെന്നുള്ള പി.ജെ.ജോസഫ്‌ വിഭാഗത്തിന്‍റെ അടക്കം താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായിക്കൊണ്ട് ജോസ് കെ മാണിയടക്കമുള്ള ഇപ്പോള്‍ മുന്നണിയിലെ ശക്തമായ യുവജനപക്ഷം കെ.എം.മാണിയുടെ പിന്തുണയോടെ ഇടതുപക്ഷത്തിലേക്ക് പോകണമെന്നുള്ള ഒരു താല്‍പര്യമാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന് വന്നുകൊണ്ടിരിക്കുന്ന കേരള കോണ്‍ഗ്രസ്( M) മഹാസമ്മേളനത്തില്‍ ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. എന്നാല്‍ യു ഡി എഫ് മുന്നണിയില്‍ നല്‍കിവന്നിരുന്ന 15 ഓളം സീറ്റുകളില്‍ ഇരിങ്ങാലക്കുട, കോതമംഗലം, ഏറ്റുമാനൂര്‍, പേരാമ്പ്രയടക്കമുള്ള  സിപിഎംന്റെയും പൂഞ്ഞാര്‍,കുട്ടനാട്,തിരുവല്ല തുടങ്ങിയ എല്‍ ഡി എഫ് ഘടകകക്ഷികളുടെയും സീറ്റുകളുടെ കാര്യത്തിലാണ് ഇപ്പോഴും ധാരണയാകതെയിരിക്കുന്നത്.

പൂര്‍ണമായും ജോസ് കെ മാണി കേരളാ കോണ്‍ഗ്രസില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഒരു മുന്നോടിയെന്ന പോലെയാണ് കോണ്‍ഗ്രസില്‍ നിന്നുള്ള വിടവാങ്ങലും ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഒരു ഇടതുപക്ഷ ചായ്‌വും എന്ന് പല നേതാക്കള്‍ക്കും അഭിപ്രായവും അതില്‍ വിയോജിപ്പുമുണ്ട്. ഇടക്കാലത്ത് എന്‍ ഡി എ യിലേക്കുള്ള കേരളാ കോണ്‍ഗ്രസിന്റെ ഒരു ചായ്‌വും ജോസ് കെ മാണിക്ക് സഹമന്ത്രി സ്ഥാനവും വളരെയധികം ചര്‍ച്ചയായിരുന്നെങ്കിലും പിന്നീട് കെ.എം.മാണിക്ക് മുഖ്യ മന്ത്രി സ്ഥാനം നല്‍കികൊണ്ടുള്ള ഒരു രഹസ്യ ധാരണയും കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ഇടത് പക്ഷവുമായി ഉണ്ടാവുകയും ചെയ്തിരുന്നതായും, ആ ഒരു സമയത്ത് വന്ന ബാര്‍ കോഴ വിവാദം അതിനെ പ്രതിരോധിക്കുന്നതിനായി യു ഡി എഫിലെ തന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍‍ നടന്ന ഒരു നീക്കമായിരുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ട്. അതിന്റെ ഒരു ബാക്കി പാത്രമായിരുന്നു യു ഡി എഫ് മുന്നണിയില്‍ നിന്നുള്ള കേരളാ കോണ്‍ഗ്രസിന്റെ ഒരു വിടവാങ്ങല്‍. ആ ആരോപണങ്ങളെ ഭയന്നുകൊണ്ടും വി.എസ്.അച്യുതാനന്ദനെപ്പോലുള്ള ഇടതുപക്ഷ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നുമാണ് യു ഡി എഫില്‍ നിന്ന് വിട്ട് കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തിലേക്ക് വരാതെ സ്വതന്ത്രരായി നില്‍ക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷത്തിനുള്ളില്‍ സി പി എം – സി പി ഐ ശക്തമായ അകല്‍ച്ച നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിനെ കൃത്യമായി മുതലെടുക്കുന്ന രീതിയില്‍ കേരളാ കോണ്‍ഗ്രസിനെ കൂടെ കൂട്ടി ഇടതുപക്ഷത്തിലെ ശക്തമായ രണ്ടാമത്തെ ഭരണ കക്ഷിയായ സി പി ഐ യെ ഒരു പാഠം പഠിപ്പിക്കുകയാണ് സി പി എംന്റെ ലക്ഷ്യം. അതിനു വേണ്ടിയുള്ള  പ്രാരംഭ ചര്‍ച്ചകളും നിബന്ധനകളും തീരുമാനമായതായാണ് പാര്‍ട്ടിയിലെ തന്നെ ചില നേതാക്കള്‍ രഹസ്യമായി വെളിപ്പെടുത്തിയത്.

കേരളാ കോണ്‍ഗ്രസിന്റെ ശക്തനായിട്ടുള്ള നേതാവും മുന്‍ ചീഫ് വിപ്പും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇരിങ്ങാലക്കുടയെ പ്രധിനിധീകരിച്ച് വന്നിരുന്ന മുന്‍ എം എല്‍ എ തോമസ്‌ ഉണ്ണിയാടന്‍ കെ.എം.മാണിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ എന്നും പ്രസിദ്ധനായിരുന്നുവെങ്കിലും ഇടത് പക്ഷത്തേക്ക് പോകുന്ന ഈ നിലപാടിനെതിരേയും, ജോസ് കെ മാണിയുടെ പാര്‍ട്ടിയിലെ തന്നിഷ്ട നിലപാടുകള്‍ക്കെതിരേയും വിയോജിപ്പ്‌ ഉള്ളതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതിന്‍റെ ഒരു വലിയ തെളിവായിരുന്നു അടുത്തു നടന്ന മാണി കോണ്‍ഗ്രസിന്റെ മഹാ സമ്മേളനത്തിന്റെ പോസ്റ്ററുകളിലോ നോട്ടീസുകളിലോ ഉണ്ണിയാടന്റെ ഫോട്ടോകളോ പേരോ തന്നെ പല സ്ഥലത്തും പരാമര്‍ശിക്കാതിരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.അതിനാല്‍ തന്നെ കേരളാ കോണ്‍ഗ്രസ്(M) ഇടതുപക്ഷത്തേക്ക് പോവുകയാണെങ്കില്‍ ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും അദ്ദേഹത്തിന്റെ അനുകൂലികളും ഇടത് പക്ഷത്തേക്ക് പോകാന്‍ സാധ്യതയില്ല എന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലിമെന്‍ററി കാര്യ നേതാവും പ്രതിപക്ഷ നേതാവുമായ രമേശ്‌ ചെന്നിത്തലയുമായി തോമസ്‌ ഉണ്ണിയാടന്‍ ചില രഹസ്യ ധാരണകളുടെ പുറത്ത് കോണ്‍ഗ്രസിലേക്ക് വരാനും അടുത്ത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ  പ്രധിനിധീകരിച്ച് ഇരിഞ്ഞാലക്കുടയില്‍ നിന്നും മത്സരിക്കുന്നതിനായും തീരുമാനമായതായും തോമസ്‌ ഉണ്ണിയാടനോട്‌ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതിന് മറ്റൊരു പ്രധാന കാരണം കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് പോകുന്ന സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയോട് കൂടി നിലനില്ക്കുന്ന ഇരിഞ്ഞാലക്കുട നഗരസഭാ ഭരണത്തിന് കൃത്യമായി ഭൂരിപക്ഷമില്ല എന്നുള്ളതും ഇടത് പക്ഷത്തേക്ക് പോകുന്ന അവസരത്തില്‍ അനായാസം ഇടത് പക്ഷത്തിന് ഭരണത്തിന് എത്താമെന്നുള്ളതും മറ്റൊരു കാരണം കൂടിയാണ്.

കേരള കോണ്‍ഗ്രസ്സ്‌ എല്‍ ഡി എഫിലേക്ക് പോകുന്ന പക്ഷം ഉണ്ണിയാടനു പിന്തുണയുമായി പി ജെ ജോസഫ്‌ ,സി എഫ് തോമസ്‌ , മോന്‍സ് ജോസഫ്‌, ടി യു കുരുവിള ,തോമസ്‌ ചാഴിക്കാടന്‍ , വിക്ടര്‍ അടക്കമുള്ള പഴയ ജോസഫ്‌ വിഭാഗവും യു ഡി എഫിലേക്ക് പോരാനും, ഇപ്പോള്‍ യു ഡി എഫിന്റെ ഭാഗമായ ജനാധിപത്യ കേരള കോണ്‍ഗ്രസ്സുമായി ഒന്നകാനുള്ള നീക്കവും അണിയറയില്‍ തകൃതിയായി നടക്കുന്നതയും അറിയുന്നു. അടുത്ത കുറച്ചു മാസങ്ങളില്‍ തനെ ചിത്രം തെളിയുമെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തല്‍

 

 

 

 

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *